Deshabhimani

യുപിയിൽ എംഎൽഎ ശമ്പളം 3 ലക്ഷത്തോളം; അത് ചോദ്യം ചെയ്യാത്തവർ കേരളത്തിലെ 70,000 രൂപയെ ചൊല്ലി വിവാദമുണ്ടാക്കുന്നുവെന്ന് എഫ്ബി പോസ്റ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 30, 2025, 08:51 PM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി സർക്കാർ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വൻതോതിൽ വർധിപ്പിച്ചത് ചോദ്യം ചെയ്യാത്തവർ കേരളത്തിലെ ജനപ്രതിനിധികളുടെ ശമ്പളത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ പടച്ചുവിടുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. യുപിയിലെ ശമ്പള പരിഷ്കരണത്തോടെ ഒരു എംഎൽഎയുടെ പ്രതിമാസ വരുമാനം 2.11 ലക്ഷത്തിൽ നിന്ന് 2.96 ലക്ഷം രൂപയായാണ് ഇതിനകം ഉയർന്നത്.


യോഗി ആദിത്യനാഥ് തന്റെ എംഎൽഎമാർക്ക് മൂന്ന് ലക്ഷത്തോളം രൂപ പ്രതിമാസം നൽകാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ് - ബിജെപി കേന്ദ്രങ്ങളിൽ നിന്ന് യാതൊരു പ്രതിഷേധവും ഉയർന്നിട്ടില്ല. എന്നാൽ ഇതിന്റെ നാലിലൊന്ന് ശമ്പളം (70,000 രൂപ) മാത്രം വാങ്ങുന്ന കേരളത്തിലെ എംഎൽഎമാരുടെ ആനുകൂല്യങ്ങളെ ചൊല്ലി വലിയ രീതിയിലുള്ള ദുഷ്പ്രചാരണങ്ങളാണ് ഇതേ വിഭാഗങ്ങൾ നടത്തുന്നത് എന്നും പോസ്റ്റിൽ പറയുന്നു.


യുപിയിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 35,000 രൂപയും മണ്ഡല അലവൻസ് 75,000 രൂപയുമാണ്. സെക്രട്ടറിക്ക് 30,000 രൂപയും ഫോൺ ചെലവിന് 9,000 രൂപയും പുറമെ ലഭിക്കും. ഇതിനുപുറമെ പ്രതിവർഷം 5 ലക്ഷം രൂപയുടെ റെയിൽവേ കൂപ്പണും 45,000 രൂപ മെഡിക്കൽ അലവൻസും ഇവർക്കുണ്ട്. മന്ത്രിമാർക്കാകട്ടെ മാസം 3.05 ലക്ഷം രൂപയാണ് വരുമാനം.


സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ഈ ഭീമമായ വരുമാന വർദ്ധനവിനെക്കുറിച്ച് മൗനം പാലിക്കുന്നവർ, കേരളത്തിലെ ജനപ്രതിനിധികൾക്ക് അർഹമായ മിതമായ ശമ്പളത്തെ വികലമായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്. 2025 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് യുപിയിലെ ഈ വൻ വർദ്ധനവ് നടപ്പിലായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home