Deshabhimani

കേട്ടും കൂടെനിന്നും ‘ക്യാമ്പസ്‌ മെന്റൽ ഹെൽത്ത്‌ കണക്ട്’

ഡിവൈഎഫ്‌ഐ ‘ക്യാമ്പസ്‌ മെന്റൽ ഹെൽത്ത്‌ കണക്ട്’ ലോക മാനസികാരോഗ്യ ദിനാചരണം നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 10, 2026, 03:00 AM | 1 min read

പടന്നക്കാട് ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയന്റെയും ഡിവൈഎഫ്ഐ കാസർകോട്‌ പ്രൊഫഷണൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘ക്യാമ്പസ്‌ മെന്റൽ ഹെൽത്ത്‌ കണക്ട് 2026’ പരിപാടി സംഘടിപ്പിച്ചു. ‘കേൾക്കാം മനസിലാക്കാം കൂടെനിൽക്കാം’ സന്ദേശമുയർത്തിയായിരുന്നു പരിപാടി. നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. പ്രൊഫഷണൽ സബ്‌കമ്മിറ്റി ജോയിന്റ് കൺവീനർ ഡോ. എ ആർ ആര്യ അധ്യക്ഷയായി. കോളേജ് വിദ്യാർഥികൾ നേരിടുന്ന പഠനസമ്മർദം, പരീക്ഷാഭയം, തൊഴിൽ സംബന്ധമായ ആശങ്കകൾ, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. ഡോ. റഹ്മത്തുള്ള ക്ലാസെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ് വി ഗിനീഷ്, പ്രൊഫഷണൽ സംസ്ഥാന കമ്മിറ്റി അംഗം വിദ്യാധരൻ, എം വി സുജിത്ത്, നപിൻ എന്നിവർ സംസാരിച്ചു. ദേവിക സന്തോഷ് സ്വാഗതവും ശിവപ്രസാദ് നന്ദിയുംപറഞ്ഞു. യുവജനങ്ങൾക്കിടയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നുപറയാനും ആവശ്യമായ പിന്തുണ തേടാനുമുള്ള പ്രോത്സാഹനമായിരുന്നു പരിപാടിയുടെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home