Deshabhimani

‘ആരംഭം ഒരു അൽബാനിയോ കഥ’ പ്രതീക്ഷയുടെ ചിറകിലേറി 
യുവസംവിധായകൻ

കാസർകോട്‌ മലയോര ഗ്രാമത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി ബേത്തൂർപാറ ചൊട്ടത്തോൽ സ്വദേശി ശ്രീജിത്ത് എം. നായർ സംവിധാനംചെയ്ത ‘ആരംഭം ഒരു അൽബാനിയോ കഥ’ തിയറ്ററുകളിലെത്തി.
വെബ് ഡെസ്ക്

Published on Oct 10, 2026, 03:00 AM | 1 min read

കാസർകോട്‌ മലയോര ഗ്രാമത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി ബേത്തൂർപാറ ചൊട്ടത്തോൽ സ്വദേശി ശ്രീജിത്ത് എം. നായർ സംവിധാനംചെയ്ത ‘ആരംഭം ഒരു അൽബാനിയോ കഥ’ തിയറ്ററുകളിലെത്തി. സിനിമയോടുള്ള വർഷങ്ങളായുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം വെള്ളിത്തിരയിലെത്തുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയവും അവതരണവും ഏറെ പുതുമയുള്ളതാണെന്ന് സംവിധായകൻ പറഞ്ഞു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ ശ്രീജിത്ത് എം നായരും രാകേഷ് ദീപുവുംചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ​​കലാരംഗത്തുനിന്ന് 
സിനിമയിലേക്ക് ​കാസർകോട്‌ ത്രിവേണി കോളേജിലെ ബിരുദ പഠനത്തിനുശേഷം സിനിമയെന്ന ലക്ഷ്യത്തോടെയാണ് ശ്രീജിത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. പഠനകാലത്ത് മോണോആക്ട്, നാടകം തുടങ്ങിയ മത്സരങ്ങളിലും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയിലും സജീവമായിരുന്നു. ക്രിയേറ്റീവ് കണ്ടന്റ്, പരസ്യചിത്രങ്ങൾ, പ്രാദേശിക ചാനലുകൾ എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ പ്രോഗ്രാം ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തിലധികം കഥകൾ രചിച്ചിട്ടുണ്ടെങ്കിലും സിനിമയാകുന്ന ആദ്യ സംരംഭമാണിത്. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രോത്സാഹനമാണ് തന്റെ എഴുത്തിന് കരുത്തായതെന്ന് അദ്ദേഹം ഓർക്കുന്നു. ​ ​ചിത്രീകരണവും 
അണിയറപ്രവർത്തകരും ​​വനശ്രീ ക്രിയേഷൻസ്, ഒഎംസി എന്റർടൈൻമെന്റ്സ്, വണ്ടർബേ മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ് എന്നിവരാണ് ചിത്രം നിർമിച്ചത്. കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ 9 മുതൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home