സംയുക്ത സമരസമിതി ധർണ ഇന്ന് വികസനംതേടി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ

ബേക്കൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനമുള്ള ബേക്കൽകോട്ടയോട് ചേർന്നുകിടക്കുന്ന ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ. ചരിത്രപ്രസിദ്ധമായ ഒരു നാട്ടിലെ 116 വർഷത്തെ പഴക്കമുള്ള റെയിൽവേസ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളൊ കാര്യമായി ട്രെയിനുകൾക്കോ സ്റ്റോപ്പില്ല. വിദേശികൾ അടക്കം ദിവസം രണ്ടായിരത്തോളം വിനോദസഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ടയ്ക്കടുത്തുള്ള ഏക സ്റ്റേഷനാണിത്. കൂടാതെ വിദ്യാർഥികളും വിവിധ മേഖലയിലെ ജോലിക്കാരുമടക്കം നൂറുക്കണക്കിന് സ്ഥിരയാത്രക്കാരും സ്റ്റേഷനെ ആശ്രയിക്കുന്നവരാണ്. രാജ്യത്തെ മറ്റു സ്റ്റേഷനുകൾ വികസിപ്പിമ്പോഴും ബേക്കലിൽ കാലങ്ങളായി പിന്നോട്ടാണ്. പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയോട് അടുത്തുള്ള സ്റ്റേഷനും ഇതാണ്. ട്രെയിനുകൾക്ക് സ്റ്റോപ്പ്, പ്ലാറ്റ്ഫോമം സൗകര്യം, യാത്രക്കാർക്ക് ഇരിപ്പിടം, പ്ലാറ്റ്ഫോമിന് മേൽക്കൂര, റെയിൽവേ ട്രാക്ക് സൗകര്യം തുടങ്ങി അടിസ്ഥാനപരമായ നിരവധി വികസനങ്ങളാണ് ഈ സ്‌റ്റേഷന് അത്യാവശ്യം. മംഗളൂരു ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല. മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ട്രെയിൽ കാത്തുനിൽക്കുന്നത്. മറുഭാഗം ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് ചെറിയൊരുഭാഗത്താണ് മേൽക്കൂരയുള്ളത്. ദിവസം മംഗളൂരുവിലേക്ക് നാലും കണ്ണൂർ ഭാഗത്തേക്ക് അഞ്ചും ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. രാവിലെ 6.20ന് മംഗളൂരു- കണ്ണൂർ ലോക്കൽ, 10ന് കോയമ്പത്തൂർ എക്സ്പ്രസ്, അതുകഴിഞാൽ വൈകിട്ട് 6.30 ന് ലോക്കലും 7.45മലബാറും തെക്കുഭാഗത്തേക്ക് 6.35 ന് പാസഞ്ചർ, 8.30 ന് മലബാർ, 9.00 ലോക്കൽ, 10.00 ന് തിരുവനന്തപുരം എക്‌സ്പ്രസ് കഴിഞ്ഞാൽ വൈകിട്ട് 5 .00 ന് കോയമ്പത്തൂർ എക്‌സ്പ്രസ്. ഇതാണ് ബേക്കൽ ഫോർട്ട് സ്റ്റേഷനിലെ റെയിൽവേ സൗകര്യം. 116 വർഷം മുമ്പ് ആരംഭിച്ച സ്‌റ്റേഷന് അന്ന് ഗുഡ്‌സ് ട്രെയിൻ നിർത്തിയിടുന്നതിന് ട്രാക്ക്, ചരക്ക് കയറ്റിറക്കത്തിന് പ്രത്യേകം ഷെഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഉള്ള റിസർവേഷൻ സൗകര്യവും കോവിഡ് കാലത്ത് ഒഴിവാക്കാൻ റെയിൽവേ ശ്രമം നടത്തിയെങ്കിലും ആക്ഷൻ കമ്മറ്റിയുടെ ശക്തമായ പ്രതിഷേധ സമരങ്ങളളെ തുടർന്ന് നിലനിർത്തുകയായിരുന്നു. ആക്ഷൻ കമ്മിറ്റി ചെയർമാനും മുൻ എംഎൽഎയുമായ കെ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ റെയിൽവേയുടെ വികസനം ആവശ്യപ്പെട്ട് അധികൃതരെ നേരിൽകണ്ടു നിവേദനംനൽകുകയും ചർച്ച നടത്തുകയുംചെയ്തിരുന്നു. തുടർന്നാണ് ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കുന്നത്. ശനി വൈകിട്ട് നാലിന് ബേക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ധർണ.








0 comments