സ്വാതന്ത്ര്യദിനം ആഘോഷിച്ചതും ആഘോഷിക്കാതെയിരുന്നതും ആരൊക്കെ?: തോമസ് ഐസക്

ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ് എന്ന വാദത്തിന്റെ സൈദ്ധാന്തികൻ ആയിരുന്നു സവർക്കർ. സവർക്കർ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭയുടെ യോഗം ആഗസ്റ്റ് 15-ന്റെ സ്വാതന്ത്രദിന ആഘോഷങ്ങൾ ബഹിഷ്കരിക്കുവാൻ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റുകാരോ?– തോമസ് ഐസക് ഫെയ്‌സ്‌ബുക്കിൽ എഴുതുന്നു
കുറിപ്പിന്റെ പൂർണരൂപം
ഇന്ന് സ്വാതന്ത്രദിനം.
1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആരാണ് ആഘോഷിക്കാതെയിരുന്നത്?
ഉത്തരം: ഹിന്ദുമഹാസഭ
ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ് എന്ന വാദത്തിന്റെ സൈദ്ധാന്തികൻ ആയിരുന്നു സവർക്കർ. സവർക്കർ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭയുടെ യോഗം ആഗസ്റ്റ് 15-ന്റെ സ്വാതന്ത്രദിന ആഘോഷങ്ങൾ ബഹിഷ്കരിക്കുവാൻ തീരുമാനിച്ചു. (ചിത്രം 2)
കമ്മ്യൂണിസ്റ്റുകാരോ?
പാർട്ടിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു. “നൂറ്റാണ്ടുകളായി യൂണിയൻ ജാക്ക് പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്റ്റ് 15-ന് ദേശീയപതാക പാറിപ്പറക്കും…. ദേശീയ ആഹ്ളാദത്തിന്റേതായ ആ ദിനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പങ്കുചേരും”. രാജ്യമാസകലമുള്ള പാർട്ടി ഓഫീസുകളിലും ജയിലുകളും കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്രദിനം ആചരിച്ചു. ദേശാഭിമാനിയുടെ ആഗസ്റ്റ് 15 ന്റെ എഡിറ്റോറിയൽ സ്വാതന്ത്രദിന പ്രതിജ്ഞ ആയിരുന്നു. (ചിത്രം 1)
ഇന്ന്, കേരളത്തിലെ ജനതയെക്കൊണ്ട് ആഗസ്റ്റ് 14 വിഭജനഭീതിദിനം ആചരിപ്പിക്കുവാൻ തത്രപ്പെടുകയാണ് സംഘപരിവാറും അവരുടെ ദല്ലാളായ ഗവർണറും. പതിവുപോലെ കേരളം ഈ ആഹ്വാനം തള്ളിക്കളഞ്ഞു.
ഈ സ്വാതന്ത്രദിനത്തിൽ നമ്മളെടുക്കേണ്ട പ്രതിജ്ഞ എന്ത്?
"സ്വതന്ത്ര ഇന്ത്യൻ യൂണിയൻ എന്നലക്ഷ്യത്തിനു വേണ്ടി സ്വതന്ത്ര തിരുവിതാംകൂറെന്ന രാജനീക്കത്തെ സായുധ കലാപത്തിലൂടെ തോൽപ്പിച്ചവരുടെ പാരമ്പര്യമാണ് നമ്മളുടേത്. സ്വാതന്ത്രദിനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപായമായി കാണുന്നവർക്ക് കേരളത്തിൽ സ്ഥാനമുണ്ടാവില്ല" എന്ന് നമ്മൾക്ക് പ്രതിജ്ഞ എടുക്കാം.
ചിത്രം 01
ചിത്രം 02
ചിത്രം 03









0 comments