"കത്ത് ചോർച്ച എന്ന നിങ്ങളുടെ തലക്കെട്ട് കളവല്ലേ"

തിരുവനന്തപുരം: സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദ് പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഏറ്റുപിടിച്ച മലയാള മനോരമയ്ക്ക് മറുപടിയുമായി പാർടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ. മാധ്യമങ്ങൾ വിവാദമാക്കുന്ന കത്ത് കഥയെ സിപിഐ എമ്മിന് പ്രതിരോധിക്കാനാകുന്നില്ലെന്നാണ് മനോരമ വാദിക്കുന്നത്. മാസങ്ങൾമുമ്പ് സമൂഹമാധ്യമങ്ങളിൽ നാട്ടുകാർ കണ്ട ‘രേഖ’യെ രഹസ്യരേഖയാക്കി ചിത്രീകരിച്ച്, പാർടി ഉത്തരംപറയേണ്ടതായികാട്ടി 10 ചോദ്യങ്ങളും മനോരമ ബുധനാഴ്ചത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇതിന് ഓരോന്നിനും അക്കമിട്ട മറുപടിയാണ് അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്നത്.
കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്- പൂർണരൂപം
പത്തു ചോദ്യങ്ങൾക്കും മറുപടി ..
പക്ഷെ ഒരു ചോദ്യം:
കത്തു ചോർച്ച: എന്ന നിങ്ങളുടെ തലക്കെട്ട് കളവല്ലേ?
1. ഗാർഹിക പീഢക നായ ഒരു വ്യക്തി
സി പി ഐ എം പി ബി അംഗമായ അശോക് ധാവ്ളെക്ക് ഒരു പരാതി നൽകുന്നു. അതിൻ്റെ കോപ്പി വേണ്ടവർ തന്നെ ബന്ധപ്പെടണമെന്നു് പറഞ്ഞ് അയാൾ നാലു പേജ് സഹിതം ഇൻസ്റ്റയിൽ പോസ്റ്റു ചെയ്യുന്നു.
അതനുസരിച്ച് പകർപ്പ് തങ്ങളുടെ കൈവശമുണ്ടെന്നും ഹാഷ്മി താജ് ഇബ്രാഹിം വെളിപ്പെടുത്തുന്ന 24 ചാനൽ വാർത്ത അയാൾ തൻ്റെ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്യുന്നു: ആറു മാസം മുമ്പ് :
ഇത് മനോരമയിലെ ഒരു മാധ്യമ പ്രവർത്തകനും അറിഞ്ഞില്ലേ? അറിഞ്ഞില്ലങ്കിൽ മുഴുവൻ പേരെയും പിരിച്ചുവിടുമോ? അറിഞ്ഞി രൂന്നുവെങ്കിൽ ഈ ചോദ്യങ്ങൾ ഉണ്ടാക്കിയയാളെ പിരിച്ചുവിടണം: കാരണം " കത്തു ചോർച്ച " എന്ന മനോരമ തലക്കെട്ട് പച്ച നുണയാണു്.
അത് മനഃപൂർവ്വമാണെങ്കിൽ നന്നായി..
മനോരമ, മാതൃഭൂമിയുടെ വഴിയെ
കൊമ്പനു പിന്നാലെ മോഴപോകുന്നതു പോലെ നടക്ക്: വേറെ ഗതിയില്ലല്ലോ?
2. ചോരാത്തകത്തിനു് പ്രതിരോധിക്കാൻ പെടാപ്പാടോ? അതിനു് മനോരമയുടെ സഹായം തേടിയോ? ഞങ്ങൾക്ക് പെടാപ്പാട് ഉണ്ട് എന്നു് വിധിക്കുന്ന നിങ്ങളുടെ ജഡ്ജ ആരാണാവോ?
3. ഒന്നാമത്തെ ചോദ്യം വിഢിത്തം:
കത്തിൻ്റെ കോപ്പി നാടാകെ പരസ്യമാക്കിയത് തന്നെ അപമാനിക്കാനാണെന്നല്ലേ ഹൈക്കോടതിയിൽ വ്യവസായി ചെന്നു വിളിക്കുന്ന ക്രിമിനൽ കുറ്റവാളിക്കെതിരായി ഹൈക്കോടതിയിൽ രാകേഷ് കൃഷ്ണ നൽകിയ മാനനഷ്ടകേസ്:
ഷർഷാദ്കത്ത് പരസ്യമാക്കിയത് അയാൾ തന്നെയെന്നു തെളിവ് .. എന്നിട്ടും
മനോരമ കണ്ണടച്ചാൽ കേരളത്തിൽ ഇരുട്ടാകുമോ?
4. കത്ത് താൻ തന്നെ പരസ്യപ്പെടുത്തുന്നു വെന്നു് ഷർഷാദിൻ്റെ പരസ്യം ഹൈക്കോടതിയിലെ കേസിലെ രണ്ടാം നമ്പർ രേഖയല്ലേ? അപ്പോൾ " ശ്യാംജിത്തിനെതിരെ കള്ള പ്രചാരണത്തിനു് മനോരമയും തുനിഞ്ഞിറങ്ങുന്നു. അതാണു് രണ്ടാമത്തെ ചോദ്യത്തിൻ്റെ അർത്ഥം:
5. വിവാദ കത്ത് സംസ്ഥാന ഘടകത്തിനു് കൈമാറിയിട്ടുണ്ടോ എന്നാണു് അടുത്ത ചോദ്യം ..
ഉ .. എന്തിനു കൈമാറണം: യു കെയിലെ രണ്ടു പേർ തമ്മിലുള്ള തർക്കത്തിൽ പരാതി പിബി അംഗത്തിനു മാത്രം നൽകിയതാണു്. അതിൽ സംസ്ഥാന ഘടകത്തിനു റോളില്ല. പരാതി കേരള ഘടകത്തിനു കൈമാറില്ല. കൈമാറാൻ പി ബി തീരുമാനിക്കുകയോ വിഷയം കൈകാര്യം ചെയ്യാൻ കേരള ഘടകത്ത ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.
എ കെ ജി സെൻ്ററിൽ കിട്ടാത്ത "പരാതാ "
സംസ്ഥാന സെക്രട്ടറിയുടെ മകൻ ചോർത്തിയെന്ന നുണ സ്ഥാപിക്കാൻ ഇത്രയും കഷ്ടപ്പെടുന്നതിൽ സഹതാപം മാത്രം..
6. ബിനാമി ഇടപാട്:
സിപിഐ എം നേതാക്കൾക്ക് ബിനാമി ഇടപാടില്ല. പതിനൊന്നു കൊല്ലത്തെ മോദി ഭരണത്തിലോ അതിനു മുമ്പുള്ള യു പി എ കാലത്തോ കേന്ദ്രഭരണം ഞങ്ങളുടെ
എതിരാളികൾക്കല്ല?
ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു ത തെളിവും തൻ്റെ പക്കലില്ല എന്നും രാകേഷ് കൃഷ്ണയുമായി വ്യക്തിവിരാധം മൂലം പലതും പറഞ്ഞതാണെന്നും
മനോരമയുടെ "പരിശുദ്ധനായ "ഷർഷാദ് " പിന്നീട് വെളിപ്പെടുത്തിയതൊന്നും കേട്ടില്ലേ? വേണ്ട: അയാളെ കൊണ്ട് മാനാരമ പറയിക്കൂ.. ബിനാമി ഇടപാടിൻ്റെ തെളിവുകൾ തരൂ..
മനോരമയോടാണു് വെല്ലുവിളി ..
ഷർഷാദിൻ്റെ നാവിൻ്റെ തുമ്പത്ത്
ഹസ്യവും അവശേഷിപ്പിക്കരുത്:
അയാളുടെ അഭിമുഖം എടുക്കണം:
സിപിഐ എം നിനെതിരെ തെളിവുണ്ടയിൽ അച്ചടിക്കണം:
ഒരു അമാന്തവും അരുത്:
വെല്ലുവിളി മനോരമയോട്:
7. എംബി രാജേഷ് 13 ലക്ഷം കൈപ്പറ്റിയോ?
തെരഞ്ഞെടുപ്പ് ചിലവ് കണക്ക് നോക്കൂ:
18000 കോടി രൂപാ തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതി നടത്തിയ കോൺഗ്രസ്സിനും ബിജെപിക്കും വിടുപണി നടത്തുന്ന ചോദ്യം: ആരൊക്കെ സംഭാവന നൽകിയെന്നു തെരഞ്ഞെടുപ്പുരേഖയുണ്ടല്ലോ?
- പണം കൊടുത്തുവെന്നു് ഒരു സ്ഥാപനവും പറഞ്ഞിട്ടില്ല.അവരോടല്ലെ ആദ്യം ചോദിക്കേണ്ടത്.
ഒരു തെളിവുമില്ലാതെ ആരോപണമോ?
8. ശുചിത്വ നഗരം പദ്ധതിക്ക് 50 ലക്ഷം ആരു കൊടുത്തത്തിനും തെളിവ് വേണ്ടേ?
ഫിഷറീസ് വകപ്പിൽ ചോദിച്ചാൽ കിട്ടാത്ത ഏതു രേഖയെ പറ്റിയാണ് പാർടി ഉത്തരം നൽകേണ്ടത്..
അതിൻ്റെ രേഖ ആർക്കും കിട്ടും..
അമ്പതു ലക്ഷത്തിൻ്റെ കഥ മിനഞവർ അതിനു തെളിവു തരുക .
9. ശുചിത്വ സാഗരം പദ്ധതിയുടെ ഭാഗമാകാൻ വന്നവർ എവി ടെപ്പോയിയെന്നു സിപിഎം അന്വേഷിക്കണമോ? അവരും പാർടിയുമായി ഒരു ബന്ധവുമില്ല.
അവരെ അന്വഷിക്കാൻ മനോരമ തന്നെ മിനക്കെടുക: മുമ്പ് കടൽ വിറ്റുവെന്നു പറഞ്ഞ കെട്ടുകഥയുടെ ബാക്കിയാണിത്..
10. നേതാക്കളുമായി ഒരുബന്ധവും
ദുരുപയോഗം ചെയ്യാൻ ഒരു വ്യക്തിയേയും പാർടിയിലെ ഒരു നേതാവും അനുവദിക്കില്ല. മറിച്ചുള്ള തെളിവ് ഉണ്ടങ്കിൽ മനോരമ ദയവായി എഴുതുക. അങ്ങനെ പാർട്ടിക്ക് ഒരു സഹായം നൽകാൻ അപേക്ഷിക്കുന്നു.
11. ഇപ്പോള്‍ പുറത്തു വന്ന കത്ത് 2025ൽ പാർടി കോൺഗ്രസ്സിൻ്റെ സമയത്ത് അശോക് ധാവ്ളെക്ക് നൽകിയെന്നല്ലേ മനോരമയുടെ മണിമുത്ത് ഷർഷാദ് പറയുന്നത് ..അത് 2022 ൽ കത്ത് ഉണ്ടാക്കുന്നതിനു് മൂന്നു വർഷം മുമ്പ് കെ.കെ.രാഗേഷിന് എങ്ങനെ കിട്ടും..
ചോദ്യം .. 9 ഉണ്ടാക്കിയ ആൾ ആരാണ്..
അയാൾ മാധ്യമ പ്രവർത്തകർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.. പ്രൂഫ് വായിക്കുന്നവരെങ്കിലും സൂക്ഷിച്ചിരുന്നെങ്കിൽ ഈ "വലിയ മണ്ടൻ ചോദ്യം ചോദിക്കുമായിരുന്നോ?
12. "2022 ൽ രാജേഷ് കൃഷ്ണപാർടി കോൺഗ്രസ്സിൽ വച്ച് ഷർഷാദിനെ മർദ്ദിച്ചുവെന്നോ?
ഷർഷാദ് പാർടി കോൺഗ്രസ്സിൽ പ്രതിനിധിയല്ലല്ലോ?രാജേഷ് കൃഷ്ണ അവിടെയില്ലാത്തയാളെ പാർടി കോൺഗ്രസ്സിൽ മർദ്ദിക്കുമോ?
ഒന്നും മനസ്സിലായില്ല.
പത്താമത്തെ ചോദ്യത്തിനുത്തരം കുതിരവട്ടം പപ്പു പറയും:
"താനാരാണെന്നു തനിക്കറി.. .. "
തൽകാലം ഇതു പറയാം..
മനോരമയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത നിങ്ങളെ സ്ഥിര ബുദ്ധി നഷ്ടപ്പെട്ടവരാക്കിയിരിക്കുന്നുവെന്നാണ് ചോദ്യങ്ങൾ തുറന്നുകാട്ടുന്നത്.










0 comments