പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്നത് ബ്രിട്ടിഷുകാരെപോലെ തന്നെ മോദിക്കും അമിത് ഷായ്ക്കും ഗുണമാകില്ല: എം എ ബേബി

തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്നത് ബ്രിട്ടീഷുകാർക്ക് ഗുണകരമായില്ല. മോദിക്കും അമിത് ഷായ്ക്കും അതുതന്നെയാകും ഫലമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിട്ട ഞെട്ടിക്കുന്ന ആക്രമണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും പല വിദ്യാർത്ഥികളും സ്ത്രീകളും പോലും ഇനിയും മുക്തരായിട്ടില്ല. എന്നിട്ടും, വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിനായി അവർ തെരുവിലിറങ്ങുകയാണെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ജന്തർ മന്തറിൽ സമാധാനപരമായി ഒത്തുകൂടുകയും ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തതിന്റെ പേരിൽ സൗരവ് ദാസും അശുതോഷ് രങ്കയും ഇപ്പോൾ ജയിലിലാണ്. ജന്തർ മന്തറിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയതിന് വിദ്യാർത്ഥി-യുവജന പ്രതിഷേധക്കാരെയും രാജ്യസഭാ എംപിമാരായ എഎ റഹീം, വി ശിവദാസൻ എന്നിവരെയും ഡൽഹി പൊലീസ് കൈയേറ്റം ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തു. ഇത് ഗുണമായി ഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments