നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ് ആൻഡ് സ്പെഷ്യലിസ്റ്റ് സ്കെയിൽ -I) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 321 ഒഴിവുണ്ട്. ഇതിൽ 200 ജനറലിസ്റ്റ്, 121 സ്പെഷ്യലിസ്റ്റ് (ഫിനാൻസ്, ലീഗൽ, ഐടി, ഓട്ടോമൊബൈൽ എൻജിനിയേഴ്സ്, റിസ്ക് എൻജിനിയേഴ്സ്, കമ്പനി സെക്രട്ടറി, അഗ്രികൾച്ചർ) ഒഴിവുകളുമാണ്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിയമനം ലഭിക്കുന്നവർക്ക് തുടക്കത്തിൽ എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ ഏകദേശം 1,14,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇന്ത്യയിലെവിടെയുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തസ്തികകൾക്ക് അനുയോജ്യമായ ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതകൾ ഉണ്ടായിരിക്കണം (വിശദമായ യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ). പ്രായപരിധി: 21–30. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് nic.co.in സന്ദർശിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ എട്ടി-ന് ആരംഭിച്ച് 28-ന് അവസാനിക്കും. ഒന്നാംഘട്ട ഓൺലൈൻ പരീക്ഷ നവംബർ 17-നും രണ്ടാംഘട്ടം ഡിസംബർ 22-നും നടക്കും.








0 comments