ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ

ബെർലിൻ: ജർമനിയിലെ ബൊച്ചമിൽ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. 25 ഉം 27 ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസുള്ള ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ട അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകക്കുറ്റം ചുമത്തി കെട്ടിടത്തിലെ താമസക്കാരനായ 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിക്കെട്ടിലൂടെ തീ കെട്ടിടത്തിന് മുകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അറസ്റ്റിലായയാളാണ് തീ പടർത്തിയതെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് പൊലീസ് അറിയിച്ചു. മറ്റുവിവരങ്ങൾ അന്വേഷിച്ച് വരികയാണ്.







0 comments