ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങി; 2,500 കണ്ടെയ്നറുകൾ കടലിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കടൽമൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്ക– ഇറാൻ സംഘർഷം ആരംഭിച്ചശേഷം കപ്പൽ മൈനിൽ തട്ടി മുങ്ങുന്നത് ആദ്യം. കപ്പലിലെ ജീവനക്കാരെക്കുറിച്ചോ അപകടത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കപ്പലിൽ 2,500 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു.
ബുധനാഴ്ച രാവിലെയോടെ നിയമവിരുദ്ധമായി കപ്പൽ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പൽ മൈനിൽ തട്ടിയതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി. നിലവിൽ ഇറാൻ വിലക്ക് ലംഘിച്ച് ഒമാൻ തീരത്തോട് ചേർന്നുള്ള പാതയിലൂടെ അമേരിക്കൻ സൈന്യമാണ് കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നത്. അതേസമയം, കപ്പൽ മുങ്ങിയ സംഭവം യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടില്ല.









0 comments