Deshabhimani

മുന്നോട്ട് തന്നെ; പ്രക്ഷോഭത്തിന് ഇടവേളകളില്ല; രാജ്യതലസ്ഥാനത്ത് വീണ്ടും പോർവീര്യം

SFI protest against Gyanesh Kumar

ജന്തർമന്തറിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽനിന്ന്

വെബ് ഡെസ്ക്

Published on Oct 14, 2026, 08:42 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ തകിടം മറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടവേളകളില്ലാത്ത പ്രക്ഷോഭവുമായി ഇടതുപക്ഷം. കേന്ദ്രസേനകളെയും പൊലീസിനെയും ഉപയോ​ഗിച്ച് തല്ലിച്ചതച്ചിട്ടും വിലക്കുകൾ തീർത്തിട്ടും സമരവീര്യത്തെ തടയാനാകുന്നില്ല. അടിച്ചമർത്താൻ ശ്രമിക്കുംതോറും കൂടുതൽ കരുത്താർജിക്കുന്ന പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം ഓരോദിവസവും സാക്ഷ്യംവഹിക്കുന്നത്.





ബുധനാഴ്ച എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംയുക്തമായി ജന്തർമന്തർ ലക്ഷ്യമാക്കി നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെ പൊലീസും കേന്ദ്ര സാധുധ സേനകളും ആക്രമണം അഴിച്ചുവിട്ടു. ഡൽഹിയിലെ ഫിറോസ്‌ ഷാ റോഡിൽ നിന്ന് ആരംഭിച്ച പ്രകടനത്തെ ജന്തർമന്തറിന്‌ സമീപം ബാരിക്കഡുകൾ ഉപയോഗിച്ച്‌ തടഞ്ഞു.





പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകർക്കുനേരെ ക്രൂരമായ ലാത്തിച്ചാർജ് നടത്തി. പെൺകുട്ടികളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചു. നിരവധി പ്രവർത്തകർക്ക് ​ഗുരുതരപരിക്കേറ്റു. കസ്റ്റഡിയിലെടുത്ത മുഴുവൻ പ്രവർത്തകരേയും പൊലീസ് സ്‌റ്റേഷനിലെത്തിക്കാൻ സേനകൾക്കായില്ല. രണ്ട്‌ ബസുകളിലായാണ്‌ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്‌. ഇതിൽ ഒരു ബസിലെ പ്രവർത്തകർ മുഴുവൻ യാത്രമധ്യേ രക്ഷപ്പെട്ടു.


ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി‍, വി ശിവദാസൻ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി‍, ഡിവൈഎഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ജെയ്‌ക്‌ സി തോമസ്‌ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home