Deshabhimani

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്: ആത്രേയയ്ക്കും എസ്‌ജിക്കും കോട്ടയം വിന്റേജിനും ജയം

KCA
വെബ് ഡെസ്ക്

Published on Oct 14, 2026, 08:39 PM | 2 min read

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനും എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂളിനും കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബിനും ഇന്നിങ്സ് വിജയം. മൂന്നാം മത്സരത്തിൽ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ നാല് വിക്കറ്റിനും തോൽപ്പിച്ചു. 16 വയസ്സിൽ താഴെയുള്ളവർക്കുള്ള മത്സരമാണ് ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്.


ബി കെ 55 ടീമിനെതിരെയാണ് തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 18 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ആത്രേയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 332 റൺസിന് മറുപടിയായി ബി കെ 55 ആദ്യ ഇന്നിങ്സിൽ 128 റൺസിനും രണ്ടാം ഇന്നിങ്സിൽ 186 റൺസിനും പുറത്താവുകയായിരുന്നു.


രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ശ്രീഹരി പ്രസാദിന്റെ തകർപ്പൻ ബൗളിങ്ങാണ് ബി കെ 55 ക്ലബിനെ വീഴ്ത്തിയത്. വിവേക് സിങ് (32), വിഘ്നേഷ് പ്രജിത് (30), ഹൃതിക് ഹരിദാസ് (35) എന്നിവർ മാത്രമാണ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.


തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂൾ ഇന്നിങ്സിന്റെയും 13 റൺസിന്റെയും വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത എസ് ജി 297 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃപ്പൂണിത്തുറ ആദ്യ ഇന്നിങ്സിൽ 100 റൺസിനും രണ്ടാം ഇന്നിങ്സിൽ 184 റൺസിനും പുറത്തായി. രണ്ടാം ഇന്നിങ്സിൽ കെവിൻ ടോം നാല് വിക്കറ്റും ആർജിത് മൂന്ന് വിക്കറ്റും വീഴ്ത്തി. തൃപ്പൂണിത്തുറയ്ക്കായി ആദിദേവ് 44 റൺസും കൃഷ്ണ ദർശൻ 39 റൺസും നേടി.


മൂന്നാം മത്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിന്റേജ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വസിഷ്ഠ് അരുൺ (46), ആർജിത് സാജു (42), ശിവഹരി എസ്. (29) എന്നിവരുടെ ബാറ്റിങ് മികവാണ് വിന്റേജിനെ വിജയത്തിലെത്തിച്ചത്. ലിറ്റിൽ മാസ്റ്റേഴ്സിനായി അചിന്ത്യ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സ് 110 റൺസും വിന്റേജ് 119 റൺസുമാണ് നേടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home