Deshabhimani

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 
345 പേർക്ക്‌ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) വഴിയാണ് അപേക്ഷിക്കേണ്ടത്.
വെബ് ഡെസ്ക്

Published on Oct 14, 2026, 08:35 PM | 1 min read

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) വഴിയാണ് അപേക്ഷിക്കേണ്ടത്. വിവിധ സോണുകളിലായി ആകെ 345 ഒഴിവുണ്ട്‌. നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാമെങ്കിലും മറ്റ് തസ്തികകളിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അവസരം. തസ്തികകളും ഒഴിവുകളും യോഗ്യതയും: നാവിക് - ജനറൽ ഡ്യൂട്ടി: 260 ഒഴിവ്‌. യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് വിജയം. നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്: 25 ഒഴിവ്‌. യോഗ്യത: പത്താം ക്ലാസ് വിജയം. യാന്ത്രിക്: 60 ഒഴിവ്‌. യോഗ്യത: പത്താം ക്ലാസ്/പന്ത്രണ്ടാം ക്ലാസ് വിജയവും അതോടൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത ഡിപ്ലോമയും. ഹൈജീനിസ്റ്റ് -I: 20 ഒഴിവ്‌. യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ വിജയം. പ്രായപരിധി: തസ്തികകൾക്ക് അനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. പൊതുവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി 17–22. നിയമാനുസൃത ഇളവ്‌ ലഭിക്കും. നാല് ഘട്ടങ്ങളായുള്ള പരിശോധനകളിലൂടെയാണ് തിരഞ്ഞെടുപ്പ്‌. ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ. തുടർന്ന് കായികക്ഷമതാ പരീക്ഷ, അസസ്‌മെന്റ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന, വിശദമായ മെഡിക്കൽ പരിശോധന എന്നിവ നടക്കും. 550 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാർക്ക്‌ -ഫീസില്ല. ഓൺലൈൻ നെറ്റ് ബാങ്കിങ്‌, വിസ, മാസ്റ്റർ കാർഡ്, യുപിഐ വഴി ഫീസ് അടയ്ക്കാം. www.ssc.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 21.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home