ആർസിസിയിൽ 25 റസിഡന്റ് സ്റ്റാഫ് നഴ്സ്

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിൽ (RCC) റസിഡന്റ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തെ കാലാവധിയിലാണ് നിയമനമെങ്കിലും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകിയേക്കാം. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 20,000 രൂപ ഏകീകൃത വേതനമായി ലഭിക്കും. ആകെ 25 ഒഴിവുണ്ട്. അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ (KNMC) സാധുവായ രജിസ്ട്രേഷൻ നിർബന്ധമാണ്. ബിഎസ്സി നഴ്സിങ് (BSc Nursing) അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 30. നിയമാനുസൃത ഇളവ് ലഭിക്കും. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 200 രൂപയും, എസ്സി/എസ്ടി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഫീസ് ഓൺലൈൻ ബാങ്കിങ് (RTGS/NEFT) വഴി ഡയറക്ടർ ആർസിസിയുടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പർ: 0497053000013711, ശ്രീകാര്യം ബ്രാഞ്ച്, IFSC: SIBL0000497) അടയ്ക്കണം. വെബ്സൈറ്റും അവസാന തീയതിയും rcctvm.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 19.







0 comments