ad
Deshabhimani

മകനെയും സഹോദരിയെയും സഹോദരനെയും ബിജെപിക്ക് നൽകുന്ന കോൺഗ്രസ് ബാർട്ടർ സിസ്റ്റം: ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Sivaprasad.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:33 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എ കെ ആന്റണി മകനെ ബിജെപിക്ക് നൽകിയതുപോലെ സണ്ണി ജോസഫ് എംഎൽഎ തന്റെ സഹോദരനെ ബിജെപിക്ക് നൽകിയെന്ന് ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.


ബിജെപി വോട്ടിന് വേണ്ടിയുള്ള ‘ബാർട്ടർ സിസ്റ്റം’ കോൺഗ്രസിൽ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ഷാജി കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ അദാലത്തിൽ പങ്കെടുത്തിരുന്നു.


ഗ്യാസ് ഏജൻസി ലൈസൻസുമായി ബന്ധപ്പെട്ട പരാതിയുമായാണ് ഷാജി അദാലത്തിനെത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്റെ ലൈസൻസ് റദ്ദാക്കിയപ്പോൾ സണ്ണി ജോസഫ് സഹായിച്ചില്ലെന്നും ഇരുവരും വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരാണെന്നും ഷാജി പ്രതികരിച്ചിരുന്നു.


2011-ൽ കോൺഗ്രസ് വിട്ട താൻ ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഷാജി പറഞ്ഞു. നേരത്തെ കെ മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും ഇതിനോടൊപ്പം ശിവപ്രസാദ് ചൂണ്ടിക്കാട്ടി.


കോൺഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങൾ തുടർച്ചയായി ബിജെപിയിലേക്ക് പോകുന്നത് രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വിമർശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ബാർട്ടർ സിസ്റ്റം തുടരുന്നു.

മകനെ ബി.ജെ.പിക്ക് നൽകി ശ്രീ. എ. കെ. ആൻ്റണിയും സഹോദരിയെ ബി.ജെ.പിക്ക് നൽകി ശ്രീ. കെ. മുരളീധരനും സഹോദരനെ ബി.ജെ.പിക്ക് നൽകി ശ്രീ. സണ്ണി ജോസഫും പങ്കാളിയായി.

ബി. ജെ. പി. വോട്ടിന് വേണ്ടി ഇത് തുടരും...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home