കൊടുമണ്ണിൽ കാർഷിക സെമിനാർ

കൊടുമണ്ണിൽ നടത്തിയ കാർഷികസെമിനാർ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടുമണ്ണിൽ കാർഷികസെമിനാർ നടത്തി. "ആധുനിക കൃഷി രീതി; പ്രശ്നങ്ങളും പരിഹാരവും' എന്ന വിഷയമവതരിപ്പിച്ച് കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എ എൻ സലീം അധ്യക്ഷനായി.
കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള, സംസ്ഥാനകമ്മിറ്റിയംഗം ബി സതികുമാരി, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആർ ബി രാജീവ് കുമാർ, കർഷകസംഘം കൊടുമൺ ഏരിയ സെക്രട്ടറി ബി ജോൺ കുട്ടി, പ്രസിഡന്റ് ഡി ബിനോയ്, എസ് രഘു, ആർ ഉദയരശ്മി, ജി അനിരുദ്ധൻ എന്നിവർ സംസാരിച്ചു.










0 comments