ad
Deshabhimani

റോഡരികിലെ പാവങ്ങളെ സഹായിച്ച് ഹൃദയങ്ങൾ കീഴടക്കി യുവാവ്

akash saroj swggy.
വെബ് ഡെസ്ക്

Published on Feb 03, 2026, 04:54 PM | 1 min read

ന്യൂഡൽഹി: ഫുഡ് ഡെലിവറിയിലൂടെ തനിക്ക് കിട്ടുന്ന തുച്ഛമായ സമ്പാദ്യത്തിൽ പകുതിയിലധികവും പാവങ്ങൾക്കായി നീക്കിവെച്ച് ആളുകളുടെ ഹൃദയം കീഴടക്കുകയാണ് 24 കാരനായ ആകാശ് സരോജ്. ഓരോ ദിവസവും താൻ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ പകുതിയിലധികവും മറ്റുള്ളവരെ സഹായിക്കാനായി സരോജ് മാറ്റിവെക്കുന്നു. സ്വന്തം കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിനിടയിലും വഴിയരികിൽ കാണുന്നവരുടെ സങ്കടങ്ങൾ ആകാശ് കാണുന്നു.


വിശന്നിരുന്ന ഒരു വയോധികനായ റിക്ഷാ തൊഴിലാളിക്ക് ആകാശ് ഭക്ഷണം വാങ്ങി നൽകുന്ന വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്ഷണം നൽകുന്നതിനിടയിലാണ് ആ റിക്ഷയുടെ ടയർ പഞ്ചറാണെന്ന് അദ്ദേഹം ശ്രദ്ധിച്ചത്. ഒട്ടും വൈകാതെ 550 രൂപ സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് ആ റിക്ഷ നന്നാക്കി നൽകാനും ആകാശ് തയ്യാറായി. "ഇന്നത്തെ എന്റെ കൂലി തീർന്നു, പക്ഷേ അദ്ദേഹത്തിന്റെ ആ സന്തോഷത്തിന് മുന്നിൽ ഈ പണം ഒന്നുമല്ല" എന്ന ആകാശിന്റെ വാക്കുകൾക്ക് വലിയ കൈയ്യടിയായിരുന്നു ലഭിച്ചത്.


മനുഷ്യരെ മാത്രമല്ല, തെരുവോരത്തെ മിണ്ടാപ്രാണികളെയും ആകാശ് ചേർത്തുപിടിക്കുന്നു. രാത്രിയിലെ തണുപ്പിൽ വിറയ്ക്കുന്നവർക്ക് പുതപ്പ് നൽകിയും വിശക്കുന്നവർക്ക് അന്നമെത്തിച്ചും ഈ യുവാവ് തന്റെ യാത്ര തുടരുകയാണ്. തന്റെ അച്ഛനിൽ നിന്നാണ് ഈ പാഠങ്ങൾ പഠിച്ചതെന്ന് ആകാശ് അഭിമാനത്തോടെ പറയുന്നു. പണമല്ല, മറ്റുള്ളവരുടെ സ്നേഹവും പ്രാർത്ഥനയുമാണ് ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യമെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് ആകാശ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home