'നെറികേടിന്റെ നൂറു നാളുകൾ'; സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പോസ്റ്റുമായി സിപിഐ എം

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ നൂറു ദിവസങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐ എം. ഒരു ദശാബ്ദക്കാലത്തെ ജനകീയ മുന്നേറ്റത്തെ മൂന്നുമാസം കൊണ്ട് നിശ്ചലമാക്കിയ നെറികേടിന്റെ നൂറുനാളുകൾ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
അധികാരത്തിലേറി 100 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വിഡി സർക്കാർ ചെയ്ത ജനദ്രോഹപരമായ കാര്യങ്ങൾ പോസ്റ്റിൽ അക്കമിട്ടുനിരത്തുന്നുണ്ട്. കാണാതായ മൽസ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ അപാകത, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം നൽകാതിരിക്കുക, ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നത് നിർത്തലാക്കിയ നടപടി എന്നിങ്ങനെയുള്ള ജനദ്രോഹനടപടികൾ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്.










0 comments