ad
Deshabhimani

15 രൂപയുടെ ഓർഡറിന് 500 രൂപ ടിപ്പ്; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ഡെലിവറി ബോയ്

15-500 BLINKIT
വെബ് ഡെസ്ക്

Published on Jul 02, 2026, 03:42 PM | 1 min read

ന്യൂഡൽഹി: വെറും 15 രൂപയുടെ ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ബോയ്ക്ക് 500 രൂപ ടിപ്പ് നൽകി യുവതി. ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിലെ ജീവനക്കാരനാണ് ഉപഭോക്താവിൽ നിന്ന് അപ്രതീക്ഷിതമായി വലിയൊരു തുക ടിപ്പായി ലഭിച്ചത്. ഇതിന്റെ വീഡിയോ ഡെലിവറി ബോയ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഇൻസ്റ്റാഗ്രാമിൽ 'im_blinkit_rider' എന്ന അക്കൗണ്ടിലൂടെയാണ് ഡെലിവറി ബോയ് വീഡിയോ പങ്കുവെച്ചത്. 15 രൂപ മാത്രം വിലവരുന്ന സാധനം ഡെലിവറി ചെയ്യാനാണ് ഇയാൾ യുവതിയുടെ അടുത്തെത്തിയത്. സാധനം കൈമാറിയ ശേഷം യുവതി തനിക്ക് 500 രൂപയുടെ നോട്ട് ടിപ്പായി നൽകുകയായിരുന്നു എന്ന് ഇയാൾ വിഡിയോയിൽ പറയുന്നു. തന്റെ മൊബൈൽ സ്ക്രീനിലെ ഓർഡർ തുകയും ഒപ്പം ലഭിച്ച 500 രൂപ നോട്ടും വിഡിയോയിൽ കാണിക്കുന്നുണ്ട്.


ഈ 500 രൂപ തന്റെ രണ്ട് ദിവസത്തെ വരുമാനമാണെന്ന് ഡെലിവറി ബോയ് വൈകാരികമായി പറയുന്നു. യുവതിയുടെ ഈ കാരുണ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. 'താങ്ക് യു ദീദി' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിന് പുറമെ ഇയാൾക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്.


സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ യുവതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ആ യുവതിയോട് വലിയ ബഹുമാനം തോന്നുന്നുവെന്ന് പലരും കമന്റ് ചെയ്തു. ഇത്തരം ഓൺലൈൻ സർവീസുകൾ ഉപയോഗിക്കുമ്പോൾ സാധ്യമാകുന്നവർ ഡെലിവറി ജീവനക്കാർക്ക് ഇരുപതോ മുപ്പതോ രൂപ ടിപ്പ് നൽകാൻ ശ്രമിക്കണമെന്നും അത് അവർക്ക് വലിയ സഹായമാകുമെന്നും പലരും കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home