Deshabhimani

വാക്കുനൽകി വഞ്ചിച്ചു; 


എൽപിഎസ്‍ടി സമരം: ഇനി ചർച്ചയില്ലെന്ന് മന്ത്രി, മന്ത്രി രാജിവയ്ക്കൂ എന്ന്
ഉദ്യോഗാർഥികൾ

valarmathi
വെബ് ഡെസ്ക്

Published on Nov 07, 2026, 12:30 AM | 1 min read

തിരുവനന്തപുരം: കോഴ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ ഇങ്ങനൊരു മന്ത്രിയുടെ ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ രാജിവച്ച് പോകൂയെന്നും എൽപിഎസ്ടി സമരസമിതി സെക്രട്ടറി എസ് വളർമതി. എൽപിഎസ്ടി ഉദ്യോഗാർഥികളുമായി ഇനി ചർച്ചയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും പറഞ്ഞ മന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കണമെന്നും പറയുന്നതിൽ മന്ത്രിക്ക് ലജ്ജയില്ലേ.

അനുപാതം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ കെ സി വേണുഗോപാല്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതിന്‌ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഈ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ. പ്രതിപക്ഷത്തിരുന്നപ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഭരണം പിടിക്കാനാണെങ്കില്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെ കോഴ വാങ്ങി നടത്തുന്ന നിയമനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്‌ സർക്കാർ. ഭിന്നശേഷി നിയമനങ്ങളെല്ലാം എയ്ഡഡ് പദവി നല്‍കി അംഗീകരിക്കുന്നു. എയ്ഡഡ് സ്കൂളുകളെ വളര്‍ത്താന്‍മാത്രം ഒരു മന്ത്രിയുടെ ആവശ്യമില്ല.

മന്ത്രി അംഗീകരിച്ചെന്ന് പറയുന്ന നാല് ആവശ്യങ്ങള്‍ ഉദ്യോഗാർഥികൾക്ക്‌ പ്രയോജനമില്ല. അതുകൊണ്ടാണ് വീണ്ടും സമരമാരംഭിച്ചത്. അനുപാതം കുറയ്ക്കാതെ സമരത്തില്‍നിന്ന്‌ പിന്നോട്ടില്ലെന്നും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വളർമതി പറഞ്ഞു. കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഉദ്യോഗാര്‍ഥികള്‍ അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സമരം അവസാനിപ്പിച്ചാലേ ഉദ്യോഗാ‌ർഥികളുടെ നാല് ആവശ്യങ്ങളുടെ ഉത്തരവുകള്‍ നല്‍കൂ എന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home