Deshabhimani

വ്യത്യസ്തതകളുമായി 
വൊക്കേഷണൽ ഫെസ്റ്റ്

ജില്ലാ ശാസ്ത്ര മേളയിൽ നടന്ന മെഹന്ദി മത്സരം
വെബ് ഡെസ്ക്

Published on Nov 07, 2026, 12:30 AM | 1 min read

കൊട്ടാരക്കര

കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിച്ച്‌ ശ്രദ്ധനേടി വൊക്കേഷണൽ ഫെസ്റ്റ്. സ്കിൽ ഫെസ്റ്റ്, സ്കിൽ സെർവ്, ഇന്നൊവേഷൻ മത്സരങ്ങൾക്കൊപ്പം നടത്തിയ തത്സമയ മത്സരങ്ങൾ വ്യത്യസ്തത പുലർത്തി. ഹെയർ ഡിസൈനിങ്, വെജിറ്റബിൾ കാർവിങ്, മെഹന്തി മത്സരങ്ങൾ കുട്ടികളുടെ കരവിരുത് തെളിയിക്കുന്നതായിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്ന്‌ രണ്ടായിരത്തിലധികം പ്രതിഭകൾ പങ്കെടുത്തു. എൻഎസ്‌എസ്‌ നേതൃത്വത്തിൽ നടത്തിയ രക്ത പരിശോധനയിലും സിപിആർ പരിശീലനത്തിലും നിരവധിപേർ പങ്കെടുത്തു. ലഹരിക്കെതിരെ ഒരു ഗോൾ പരിപാടിയിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. രക്തദാനത്തിന്റെയും ലഹരിക്കെതിരെയുമുള്ള പ്രചാരണാർഥം വിദ്യാർഥികൾ നടത്തിയ ദൃശ്യാവിഷ്കാരം പുതുമ നിറഞ്ഞതായി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള കരിയർ മാസ്റ്റർമാർക്കും കുട്ടികൾക്കുമായി നടത്തിയ കരിയർ സെമിനാറിൽ ജെസിഐ നാഷണൽ ട്രെയിനർ പി വി അനിൽകുമാർ ക്ലാസെടുത്തു. ഫെസ്റ്റിന്റെ സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനംചെയ്തു. വിഎച്ച്എസ്ഇ അസിസ്റ്റന്റ്‌ ഡയറക്ടർ എ ജെ സജീന അധ്യക്ഷയായി. ഡെപ്യൂട്ടി ഡയറക്ടർ അസ്ഹർ, എം എസ് ഷിബു, പി ടി ശ്രീകുമാർ, സക്കറിയ മാത്യു, ടി കിഷോർ, ബിനു ജോൺ, നിസാമുദീൻ, മുഹമ്മദ് ഷബീർ അലി, ഇ നിസാമുദീൻ, ആനി കെ അലക്സ്, പി കെ ഷിബു, എം ആർ പ്രവീൺ, എ ആർ പ്രേംരാജ്, ബി ടി ഷൈജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home