അങ്കണവാടി വർക്കറെ സ്ഥലം മാറ്റി; പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് പിൻവലിച്ചു

അഞ്ചൽ
അലയമൺ പഞ്ചായത്തിലെ കടവറം 45–ാം നമ്പർ അങ്കണവാടി വർക്കറെ കാരണമില്ലാതെ സ്ഥലം മാറ്റിയ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് അഞ്ചൽ ഐസിഡിഎസ്, സിഡിപിഒ ടിടിയാണ് ഉത്തരവ് പിൻവലിച്ചത്. രാഷ്ട്രീയ പ്രേരണയെ തുടർന്നാണ് അങ്കണവാടി വർക്കറെ സ്ഥലംമാറ്റിയതെന്ന് ആരോപിച്ച് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് ഷിജു, അലയമൺ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈൻ ബാബു, നേതാക്കളായ ജി പ്രമോദ്, പി അനിൽകുമാർ, ഹസീനാ മനാഫ് എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടി തുറക്കാൻ എത്തിയവരെ തടയുകയുംചെയ്തു. പ്രതിഷേധം തുടർന്നതോടെ ഐസിഡിഎസ് സിഡിപിഒ ടിടി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിലാണ് ഉത്തരവ് പിൻവലിച്ചത്. വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് തനിക്ക് സമ്മർദമുണ്ടായിരുന്നുവെന്ന് സിഡിപിഒ പ്രതിഷേധക്കാരോട് പറഞ്ഞു.








0 comments