ad
Deshabhimani

ബാൽക്കണിയിൽ ടോയ്‌ലറ്റ്!; ബംഗളൂരുവിൽ വീട് തിരഞ്ഞ യുവതിക്ക് കിട്ടിയത് 'അപ്രതീക്ഷിത സർപ്രൈസ്'

BALCONY BATHROOM
വെബ് ഡെസ്ക്

Published on Jun 20, 2026, 06:01 PM | 1 min read

ബംഗളൂരു: ബംഗളൂരു നഗരത്തിൽ വാടകയ്ക്ക് ഒരു നല്ല വീട് കണ്ടെത്തുക എന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും വിചിത്രമായ അനുഭവങ്ങളും ഉയർന്ന വാടകയും കാരണം വാർത്തകളിൽ ഇടംനേടാറുള്ള ബംഗളൂരുവിലെ വീട്ടുവിപണിയിൽ നിന്ന് ഇപ്പോൾ തികച്ചും അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് പുറത്തുവരുന്നത്. വീട് അന്വേഷിച്ച് ഇറങ്ങിയ യുവതി ബാൽക്കണിയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ടോയ്‌ലറ്റ് (ക്ലോസറ്റ്) കണ്ടെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.


തൃഷ എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിചിത്രമായ വീട്ടുവിശേഷങ്ങളുടെ വീഡിയോ പങ്കുവെച്ചത്. മറ്റൊരു സുഹൃത്തിനൊപ്പം വീട് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഇവർ ബാൽക്കണിയിലേക്ക് പ്രവേശിക്കുന്നത്. യാതൊരുവിധ മറവുമില്ലാതെ, തുറസ്സായ ബാൽക്കണിയിൽ ഒരു ക്ലോസറ്റ് സ്ഥാപിച്ചിരിക്കുന്നത് കണ്ട് ഇരുവരും അമ്പരന്നുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. "ബാൽക്കണിയിൽ എന്താണുള്ളതെന്ന് കാണാൻ അവസാന നിമിഷം വരെ കാത്തിരിക്കൂ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളും തമാശ നിറഞ്ഞ കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. "ബംഗളൂരുവിലെ വീട്ടുടമസ്ഥർ ദിവസേന പുതിയ ലെവലുകളാണ് അൺലോക്ക് ചെയ്യുന്നത്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. "ഇത് ബാൽക്കണിയല്ല, മറിച്ച് നല്ല വ്യൂ ഉള്ള ബാത്റൂമാണ്", "ഇനി ഇതിനടുത്തിരുന്ന് രാവിലെ ചായ കുടിക്കുന്നത് ആലോചിച്ചുനോക്കൂ" എന്നിങ്ങനെ നീളുന്നു മറ്റു കമന്റുകൾ. വലിയ നഗരങ്ങളിൽ വാടക വീട് അന്വേഷിക്കുന്നവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെയും വിചിത്രമായ ഇത്തരം ക്രമീകരണങ്ങളെയുമാണ് വീഡിയോ ഓർമ്മിപ്പിക്കുന്നതെന്ന് പലരും കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home