നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം
എസ്എൻവിഎച്ച്എസ്എസിന് ഓവറോൾ കിരീടം

നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവ വിജയികൾ ട്രോഫിയുമായി
ഉഴമലയ്ക്കൽ
എസ്എൻവിഎച്ച്എസ്എസിന് ഓവറോൾ കിരീടം നെടുമങ്ങാട് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഉഴമലയ്ക്കൽ എസ്എൻവിഎച്ച്എസ്എസിന് ഓവറോൾ കിരീടം. വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് സമാപനയോഗത്തിൽ ട്രോഫികൾ വിതരണം ചെയ്തു. സമാപനയോഗം സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഐ പ്രീജാകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജെ യഹിയ, എഇഒ ബിനു മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേങ്കവിള സജി, ടി പത്മകുമാർ, എസ് ഐ സുനിൽ, ആനാട് സുരേഷ്, ഡി എ രജിത് ലാൽ എന്നിവർ സംസാരിച്ചു.








0 comments