"ആഹാ കൊള്ളലോ ഗുജറാത്ത്‌"; പട്ടേലിനെ പരിഹസിച്ച്‌ ആയിഷ സുൽത്താന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2021, 05:38 PM | 0 min read

കൊച്ചി > ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെ മയക്കുമരുന്ന്‌ പിടികൂടിയതിന്റെ ആവേശം  ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്നു പിടികൂടിയപ്പോൾ ഇല്ലാത്തതെന്തന്ന്‌  സംവിധായിക ആയിഷ സുൽത്താന. ഗുജറാത്തുകാരനായ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൽ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ പരിഹസിച്ചാണ്‌ ആയിഷ സുൽത്താനയുടെ ഫേയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌.
ആഹാ കൊള്ളാലോ ഗുജറാത്ത്‌ എന്ന തലക്കെട്ടിലുള്ള പോസ്‌റ്റിന്റെ പൂർണ്ണ രൂപം:

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തിൽ നടന്നു അതും 21000 കോടിയുടെ.സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് ഡിആർഐ  ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം ? ഡിആർഐയിൽ ട്രാൻസ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്.

ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കൻമാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ?  ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെന്ന്  ശ്രീലങ്കയുടെ കപ്പലിൽ നിന്നും 3000 കോടിയുടെ മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അറസ്റ്റ് ചെയ്യപ്പെട്ടില്ല. എന്നിട്ടും ദ്വീപിൽ പാസ് അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ് നടപ്പാക്കേണ്ടി വരുമല്ലോ?

പോടാ പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം. ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും?? ഞങ്ങൾ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തീവ്രവാദികളാക്കാൻ ശ്രമിച്ചപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങൾക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു.

'ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് '
ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ ??മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും...?



deshabhimani section

Related News

View More
0 comments
Sort by

Home