ചാനലിൽ വരുന്ന ചില ഐടി 'വിദഗ്‌ധരുടെ' മണ്ടത്തരങ്ങൾ; സ്പ്രിങ്ക്‌‌ളർ വിഷയത്തിൽ സ്വിസ് ബാങ്ക് ജീവനക്കാരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2020, 08:48 PM | 0 min read

സ്‌പ്രിങ്ക്‌ളറുമായുള്ള കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും ദീർഘമായ വിശദീകരണം നൽകിയിട്ടും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. ഇതിനിടയിൽ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് തീരെ അറിവില്ലാത്തവർ പോലും ഐടി വിദഗ്‌ധരായി നമ്മുടെ ചാനലുകളിൽ വന്നിരുന്ന് പ്രതികരിക്കാറുണ്ട്. പലപ്പോഴും യാഥാർത്ഥ്യം മറച്ചുവെച്ച് അവരുടെ രാഷ്ട്രീയ അജണ്ടകളാണ് ഇത്തരം പ്രതികരണങ്ങളിലൂടെ അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ, ക്ലൗഡ് സ്റ്റോറേജിനെക്കുറിച്ചും ബിഗ് ഡേറ്റയെക്കുറിച്ചും സ്പ്രിങ്ക്‌ളർ ചെയ്യുന്ന സേവനത്തെക്കുറിച്ചും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കുകയാണ് ഐടി രംഗത്ത് 20 വർഷത്തെ പരിചയമുളളയാളും, സ്വിസ് ബാങ്കിൽ ക്ലൗഡ് സ്റ്റോറേജ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളമായി പ്രവർത്തിക്കുകയും ചെയ്യുന്ന നസീർ ഹുസൈൻ കിഴക്കേടത്ത്. ചില കപട ഐടി വിദഗ്‌ധർ പറയുന്ന മണ്ടത്തരങ്ങളെയും അദ്ദേഹം വീഡിയോയിലൂടെ തുറന്നുകാണിക്കുന്നു.

കേരള സർക്കാർ കോവിഡ് നേരിടാനായി കണക്കാക്കിയ ഡേറ്റകളേക്കാൾ കൂടുതൽ രഹസ്യാത്മകവും വലുതുമായ ഡേറ്റ സൂക്ഷിക്കാൻ, സ്വിസ് ബാങ്കും മൈക്രോസോഫ്റ്റും തമ്മിൽ കരാറിലെത്തുകയും അവരുടെ ക്ലൗഡ് സെർവറിൽ ശേഖരിക്കുകയും ചെയ്തതായി നസീർ പറയുന്നു. ബിഗ് ഡേറ്റ വെച്ച് ആർക്കും എന്തും ചെയ്യാമെന്ന് പറഞ്ഞ ചില 'ഐടി വിദഗ്ധരുടെ' വാദങ്ങളെ നസീർ പൂർണമായും തള്ളിക്കളയുന്നു. സ്‌പ്രിങ്ക്‌ളറിനെപ്പോലുള്ള പ്രസ്‌തുത രംഗത്ത് പ്രാവീണ്യം തെളിയിച്ച സ്ഥാപനങ്ങൾക്ക് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഇതെന്ന് നസീർ വ്യക്തമാക്കി. ഇന്ത്യയിലെ ഡേറ്റ പുറത്തുകൊണ്ടുപോകാൻ പാടില്ലെന്ന് നിയമമുണ്ട്. സ്പ്രിങ്ക്‌ളറിന്റെ ഡേറ്റ പോകുന്നത് ഇന്ത്യയിലെ സെർവറിലേക്ക് തന്നെയാണ്. കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തത് വ്യക്തതയോടെയാണെന്നും നസീർ പറയുന്നു.

വീഡിയോ കാണാം

[[[866056,866261]]]



deshabhimani section

Related News

View More
0 comments
Sort by

Home