ഇന്ത്യന്‍ മതസൗഹാര്‍ദ്ദത്തെയും മുസ്ലീം ഭാഗധേയത്തെയും തകര്‍ക്കാന്‍ ആരോടെങ്കിലും നിങ്ങള്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ? കാമ്പസ് ഫ്രണ്ടിനോട് കെ പി രാമനുണ്ണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2018, 02:03 PM | 0 min read

കൊച്ചി > കാമ്പസ് ഫ്രണ്ടിന്റെ കശ്മലര്‍ ചെയ്തത് ഒരു പാവത്തിന്റെ ഹത്യയായിരുന്നില്ലെന്നും കേരളത്തിന്റെ സകല പാരമ്പര്യ നന്മകളുടെയും പ്രതീകാത്മക കൊലപാതകമായിരുന്നുവെന്നും എഴുത്തുകാരന്‍ കെ പി രാമനുണ്ണി. നാടിന്റെ സമൂഹ സ്വത്വത്തിന്റെ കുളം തോണ്ടല്‍ ശ്രമമായിരുന്നു' മനുഷ്യത്വത്തോടുള്ള മുഴുത്ത തൃണവല്‍ഗണനയായിരുന്നു. ഇസ്ലാമിന്റെ പേരും പറഞ്ഞ് അതിന്റെ അവഹേളനമായിരുന്നു' മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദയായിരുന്നു;രാമനുണ്ണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു
 
പോസ്‌റ്റിന്റെ പൂര്‍ണ രൂപം;


ഇത് കേവലം ഒരു പാവത്തിന്റെ ഹത്യയല്ല

അഭിമന്യുവിന്റെ കൊലപാതക വാര്‍ത്ത കേട്ട് ഞെട്ടിത്തെറിച്ച് അസ്തപ്രജ്ഞനായാണ് ഫൊക്കാനാ സമ്മേളനത്തിന് കുറച്ച് ദിവസം മുന്‍പ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. എഴുതണം, നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം വിശദമായി, ഗഹനമായി, രൂക്ഷമായി എഴുതണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നെങ്കിലും നിഷ്‌ക്കളങ്കയായ ആ മുഖം വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

കാമ്പസ് ഫ്രണ്ടിന്റെ കശ്മലര്‍ ചെയ്തത് സത്യത്തില്‍ ഒരു പാവത്തിന്റെ ഹത്യയായിരുന്നില്ല. കേരളത്തിന്റെ സകല പാരമ്പര്യ നന്മകളുടെയും പ്രതീകാത്മക കൊലപാതകമായിരുന്നു. നാടിന്റെ സമൂഹ സ്വത്വത്തിന്റെ കുളം തോണ്ടല്‍ ശ്രമമായിരുന്നു' മനുഷ്യത്വത്തോടുള്ള മുഴുത്ത തൃണവല്‍ഗണനയായിരുന്നു. ഇസ്ലാമിന്റെ പേരും പറഞ്ഞ് അതിന്റെ അവഹേളനമായിരുന്നു' മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദയായിരുന്നു.

 ആ മുഖത്തേക്ക് മൊത്തം മാനവകുലത്തെ കൊന്നു തള്ളലായിരുന്നു. ഏത് മണ്ടനെയും കിടപിടിക്കുന്ന ബുദ്ധിശൂന്യതയുടെ പ്രകടനമായിരുന്നു.

പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടോടു കൂടി കേരളത്തിലെ മുസ്ലിംങ്ങളെയും മറ്റ് വിശ്വാസി സമൂഹത്തെയും നിങ്ങള്‍ അസ്ഥിരപ്പെടുത്താന്‍ തുടങ്ങിയതല്ലേ? പിന്നെ തക്കം കിട്ടുമ്പോഴെല്ലാം തുടര്‍ന്നു കൊണ്ടിരുന്ന ആ പണി ഇപ്പോള്‍ ദുരന്തക്കൊടുമുടി കയറിയിരിക്കയല്ലേ? ഐ.എസ്. ആരോപിക്കപ്പെട്ട പോലെ ഇന്ത്യന്‍ മതസൗഹാര്‍ദ്ദത്തെയും വിശിഷ്യാ മുസ്ലീം ഭാഗധേയത്തെയും തകര്‍ക്കാന്‍ ആരോടെങ്കിലും നിങ്ങള്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ?

എങ്ങനെയാണ് മലയാളത്തിന്റെ നന്മ ഇതിനോട് പ്രതികരിക്കേണ്ടത്? സകല മനുഷ്യസ്‌നേഹികളും ഇത്തരം നിഷ്ഠൂരതകളെ ശങ്കാവിഹീനം തളളിപ്പറഞ്ഞു കൊണ്ട് തന്നെ പോര, ഇടശ്ശേരി പാടിയ പോലെ ഗോവിന്ദനും അലവിയും പരസ്പരം തോളില്‍ കയ്യിട്ട് ഇവന്മാരോ, ഇവന്മാര്‍ പാലൂട്ടൂന്ന മറുപുറ ഫാസിസ്റ്റുകളോ ഇസ്ലാമോ ഹിന്ദുവോ അല്ല എന്ന ബോര്‍ഡുകള്‍ നാടുനാടാന്തരം സ്ഥാപിച്ചു കൊണ്ടും


 




 



deshabhimani section

Related News

View More
0 comments
Sort by

Home