'എങ്കെ വന്ത് നടത്തിറേ രഥയാത്തിറെ'; രാമരാജ്യത്തിന്റെ അവസാനയാത്ര ഇതാണ്; രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ നിന്ന് കോവന്റെ പ്രതിഷേധ ഗാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2018, 10:43 AM | 0 min read

ചെന്നൈ > വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് വിഎച്ച്പി നടത്തുന്ന രഥയാത്രക്കെതിരെ പ്രതിഷേധ പാട്ടുമായി  തമിഴ് ഗായകന്‍ കോവന്‍. രഥയാത്ര തമിഴ്‌നാട്ടില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് 'മക്കള്‍ കലെയ് ഇലക്കിയ കഴകം' അംഗം കോവന്‍ പ്രതിഷേധ ഗാനവുമായി രംഗത്തെത്തിയത്. 'എങ്കെ വന്ത് നടത്തിറേ രഥയാത്തിറെ' എന്ന് തുടങ്ങുന്ന പാട്ട് തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന മോഡി  ബിജെപി സംഘത്തിന്  കനത്ത താക്കീതാണ് നല്‍കുന്നത്.

നരേന്ദ്രമോഡിയുടെയും സംഘപരിവാറിന്റെയും അജണ്ടകള്‍ തമിഴ്നാട്ടില്‍ വിലപ്പോവില്ലെന്നാണ് കോവനും സംഘവും പാട്ടും നൃത്തച്ചുവടുകളുമായി പറയുന്നത്. ''രാമരാജ്യം എന്ന് പറയുന്നത് മോഡി രാജ്യമാണ്. അതായത് മോഡിയുടെ ഗുജറാത്ത്, സ്‌കൂളുകളോ വെള്ളമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത, സമ്പൂര്‍ണ ശൂന്യമായ രാജ്യം. അതാണ് മോഡിയുടെ രാമരാജ്യം. അതിന്റെ അന്ത്യയാത്രയാണ് തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്നത്''  കോവനും സംഘവും പാടുന്നു.

മോഡിയേയും ഭരണത്തേയും വിമര്‍ശിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഗാനത്തിന്റെ വീഡിയോ പലരും ഷെയര്‍ ചെയ്യുന്നുണ്ട്. നേരത്തെ ജയലളിത മുഖ്യമന്ത്രി ആയിരിക്കെ അവരെ വിമര്‍ശിച്ചെന്ന പേരില്‍ കോവനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.



 



deshabhimani section

Related News

View More
0 comments
Sort by

Home