സംഘപരിവാറിന്റെ വാമന സ്‌നേഹത്തെ പൊളിച്ചടുക്കി 'മഹാബലി ഡാ' ഹാഷ് ടാഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2017, 10:20 AM | 0 min read

ഓണം വരവറിയിച്ചതോടെ സമൂഹമാധ്യമങ്ങളും സജീവമായിക്കഴിഞ്ഞു.വ്യത്യസ്തമായ ഗ്രൂപ്പുകളും ഗ്രൂപ്പുകളും പേജുമൊക്കെ തുടങ്ങി മാവേലി തമ്പൂരാനെ സ്വാഗതം  ചെയ്യാന്‍ മലയാളി ഒരുങ്ങിക്കഴിഞ്ഞു. സംഘപരിവാറിന്റെ  വാമന സ്‌നേഹത്തെ കണക്കറ്റ് പരിഹസിക്കുകയാണ്  മഹാബലി ഡാ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ തുടങ്ങിയ വ്യത്യസ്തമായ ഒരു പേജ്.

ഹാഷ് ടാഗ് മഹാബലി ഡാ എന്ന പേരില്‍  തുടക്കമിട്ട പേജ് ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മാവേലിയെ പേജ് സ്വാഗതം ചെയ്തു. ഓണത്തെ വാമനന്റെ ആഘോഷമാക്കി മാറ്റുന്ന സംഘപരിവാര്‍ തന്ത്രത്തെ ചിത്രം സഹിതം വിമര്‍ശിക്കുന്നു. വാമന ജയന്തി നടത്തണമെന്ന വാദത്തെ കീറിയെറിയുകയാണ് 'മഹാബലി ഡാ' എന്ന ഹാഷ് ടാഗിലൂടെ നടക്കുന്ന ചര്‍ച്ചകള്‍. കേരളത്തെ കുറിച്ച് സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ കേള്‍ക്കുന്ന മലയാളി അതിനെ ശക്തമായി പ്രതിരോധിക്കുന്നതെങ്ങനെയെന്ന് ഓണത്തിന്റെ ഐതിഹ്യത്തെ തന്നെ ചിത്രീകരിച്ചും ട്വീറ്റുകളുണ്ടായിരുന്നു. തലയില്‍ ചവിട്ടാന്‍ ഒരുങ്ങുന്ന വാമനന്റെ കാല്‍ പിടിച്ച് തിരിക്കുന്ന മലയാളി മാവേലിയുടെ ചിത്രം ട്വീറ്റില്‍ കാണാം.



ഓണമാണ്; വാമനന്റെ പിറന്നാളല്ല എന്ന് സംഘപരിവാറിനെ ഓര്‍മ്മപ്പെടുത്താനും സോഷ്യല്‍ മീഡിയ മറന്നില്ല. 'ഇത് മഹാബലിയുടെ നാടാണ്, വിഷകലക്കും ഷാജിക്കും അട്ടിമറി നടത്തി വാമനന്റെ കൂടാരത്തില്‍ കൊണ്ടുപോയി തള്ളാന്‍ അനുവദിക്കില്ല'.


'ഓട് വാമനാ കണ്ടം വഴി' എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ചിത്രം വച്ചുള്ള ട്രോളും വ്യത്യസ്തമായി. ഓണം വാമന ജയന്തിയാണെന്ന ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ശശികല ടീച്ചറുടെ വിവാദ പരാമര്‍ശത്തിനാണ് ഓണം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ  മറുപടി നല്‍കിയത്. ട്വീറ്റുകള്‍ക്കൊപ്പം കുറിക്ക് കൊള്ളുന്ന നിരവധി ചിത്രങ്ങളും 'മഹാബലി ഡാ' പേജില്‍ കാണാം. ബീഫ് നിരോധനവും ട്രോളില്‍ ഇടം പിടിച്ചിട്ടുണ്ട്.
 

 

 Happy Onam dear neighbours#MahabaliDa https://t.co/V5PpZs9sk9



deshabhimani section

Related News

View More
0 comments
Sort by

Home