'ഇന്നും കൂടി നമ്മള്‍ ചാറ്റിയില്ലെ?'; നടി സജിതാ മഠത്തിലിന്റെ ഫേക്ക് ഐഡി തിരക്കിലാണ് !

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2017, 04:15 PM | 0 min read

വ്യാജന്‍മാര്‍ പലരൂപത്തിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡികള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. സെലിബ്രിറ്റികള്‍ക്ക് ഇവരെക്കൊണ്ടുള്ള തലവേദനയും പുതുമയുള്ളതല്ല. പ്രമുഖ ചലച്ചിത്ര-നാടക നടി സജിതാ മഠത്തില്‍ ഇപ്പോള്‍ ഫേസ്‌ബുക്കില്‍ തന്റെ ചിത്രം ഉപയോഗിക്കുന്ന മറ്റൊരു പ്രൊഫൈല്‍ കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്. ഫേക്ക് അക്കൌണ്ടിന്റെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് ആരാധകര്‍ നടിയോട് സംസാരിച്ചു തുടങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്.

'രശ്മി മഠത്തില്‍ ദിനേശന്‍' (Reshmi Madathil Dineshan) എന്ന പേരിലുള്ള ഐഡി ഉപയോഗിക്കുന്നത് സജിതാ മഠത്തിലിന്റെ ചിത്രമാണ്. പുറത്തിറങ്ങുന്ന സിനിമകള്‍, പൊതു വിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ ഐഡിയില്‍ നിന്ന് അഭിപ്രായ പ്രകടനം ഉണ്ടാകുന്നുണ്ട്. കമന്റുകള്‍ക്ക് മറുപടി നല്‍കാനും പ്രൊഫൈല്‍ സമയം കണ്ടെത്തുന്നു. സജിതാ മഠത്തിലിന്റെ നിരവധി ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്നു. താന്‍ യാത്രയിലാണ് എന്നത് ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും പോസ്റ്റ് ചെയ്താണ് ഫേക്ക് പ്രൊഫൈല്‍ വിശ്വാസ്യത നേടിയിരിക്കുന്നത്.

രശ്മി മഠത്തില്‍ ദിനേശന്‍ എന്ന പ്രൊഫൈല്‍ 2500ഓളം പേര്‍ ഫോളോചെയ്യുന്നുണ്ട്. കൊച്ചിയില്‍ താമസിക്കുന്നു എന്നാണ് ഈ പ്രൊഫൈലും അവകാശപ്പെടുന്നത്.

'ചേച്ചി മേജര്‍ രവിയെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു' എന്ന് തന്നോട് ഒരാള്‍ പറഞ്ഞതാണ് ഫേക്ക് ഐഡിയെ കണ്ടെത്താന്‍ വഴിയായതെന്ന് സജിതാ മഠത്തില്‍ പ്രതികരിച്ചു. ഈ പ്രൊഫൈലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

സജിതാ മഠത്തിലിന്റെ ഫേസ്‌ബുക്ക് പ്രതികരണം ചുവടെ:

സിൽമാ കാണാൻ ക്യൂവിൽ നിൽക്കുമ്പോൾ ആരാധകൻ എന്നു അവകാശപ്പെട്ട കക്ഷി എന്നോട് പറഞ്ഞു ചേച്ചി മേജർ രവിയെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു എന്ന് ! അതെപ്പം? ഞാൻ അത്ഭുതം കൂറി! രശ്മി മഠത്തിൽ ദിനേശൻ ചേച്ചിയല്ലെ ചേച്ചി'? നമ്മൾ ഫ്രണ്ട്സാ! ഇന്നും കൂടി നമ്മൾ ചാറ്റിയില്ലെ?
ചാറ്റൽ മഴയില്ല കനത്ത മഴ തന്നെ! സുഹുത്തുക്കളെ ഈ പ്രൊഫൈൽ പേജ് ആരുടെയാ? ഒന്നു സഹായിക്കൂ!
Please report against this page!



deshabhimani section

Related News

View More
0 comments
Sort by

Home