യു.ഡി.എഫിന്റെ വിഷൻ 2030: രേഖയും മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 12, 2016, 10:35 AM | 0 min read

കൊച്ചി> വിഷന്‍ 2030 എന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ വികസന രേഖ പല അന്താരാഷ്‌ട്ര വെബ്‌ സൈറ്റുകളില്‍ നിന്ന് മോഷ്ടിച്ചു പകര്‍ത്തിയ ഭാഗങ്ങള്‍ ചേത്തുണ്ടാക്കിയതെന്നു  കണ്ടെത്തല്‍. ഫേസ്‌ബുക്കില്‍ ആര്‍ രാംകുമാര്‍ എഴുതുന്നു:

യു.ഡി.എഫിന്റെ വിഷന്‍ 2030: തോമസ്‌ ഐസക് പറയാത്തത്

തോമസ്‌ ഐസക്കിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന പോസ്റ്റാണ് ഷെയര്‍ ചെയ്യുന്നത് (https://www.facebook.com/thomasisaa...). യു.ഡി.എഫ് സര്‍ക്കാരിന്റെ വിഷന്‍ 2030യുടെ ഒരു വിമര്‍ശനമാണ് ഈ പുസ്തകം. എന്നാല്‍ ഐസക്ക് മാന്യത കൊണ്ട് മാത്രം ഈ പുസ്തകത്തില്‍ പറയാത്ത ചില കാര്യങ്ങള്‍ ഇവിടെ പറയാം.
വിഷന്‍ 2030യുടെ ആദ്യ ഡ്രാഫ്റ്റ്‌ പുറത്തു വന്നത് 2013 ഡിസംബര്‍ മാസത്തിലായിരുന്നു എന്നാണോര്‍മ്മ. അന്ന് തന്നെ മനസ്സിലായ ഒരു കാര്യം മുഴുവന്‍ കോപ്പിയടിച്ചു വെച്ച ഒരു ഡോകുമെന്റാണ് അത് എന്നാണു. ഏതോ കണ്‍സല്‍റ്റന്റിനു കരാര്‍ കൊടുത്തു; അവരതു ഇന്റര്‍നെറ്റില്‍ നിന്ന് കട്ട്പേസ്റ്റ് ചെയ്തു എഴുതി കൊടുത്ത് കാശും വാങ്ങി പോയി. ഞങ്ങള്‍ അക്കാദമിക്കുകള്‍ കോപ്പിയടി പിടിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് Turnitin. ഈ ഡോകുമെന്റ്റ് മുഴുവന്‍ ഡൌണ്‍ലോഡ് ചെയ്തു ഞാനും എന്റെ വിദ്യാര്‍ഥിയായ ഹര്‍ഷനും ചേര്‍ന്ന് Turnitin ഉപയോഗിച്ചു പരിശോധിച്ചു. കിട്ടിയ വിവരങ്ങള്‍ താഴെ കൊടുക്കുന്നു
 
 

 



deshabhimani section

Related News

View More
0 comments
Sort by

Home