ഒരാളിലായ് മനം ഒരാളിലായ്... 'ഐസിയു'വിലെ മെലഡി ഗാനം പുറത്തിറക്കി മമ്മൂട്ടി; ചിത്രം ഉടൻ തിയറ്ററിൽ
കൊച്ചി: 'താന്തോന്നി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഐസിയു'വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ബി കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകിയ 'ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്...' എന്ന ഗാനം സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഐസിയു. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്.
തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം ആർ രാജാകൃഷ്ണൻ, പിആർഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്.









0 comments