ad
Deshabhimani

രണ്ടു കാലഘട്ടങ്ങളിലെ പ്രണയം പറഞ്ഞ് 'ഹിരായ'

വെബ് ഡെസ്ക്

Published on Oct 13, 2025, 04:08 PM | 1 min read

രണ്ടു കാലഘട്ടങ്ങളിലെ പ്രണയത്തെ കോര്‍ത്തിണക്കി 'ഹിരായ' എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. എണ്‍പതുകളിലെന്നോ നടന്ന ധ്വനി എന്ന എഴുത്തുകാരിയുടെയും, അവളുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്ന മാധവിന്റെയും പ്രണയകഥയെ കൂടുതല്‍ അറിയുവാന്‍ വേണ്ടി കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന ഗൗതമിന്റെയും ചാന്ദിനിയുടെയും യാത്രയാണ് ഹിരായയുടെ ഇതിവൃത്തം.


ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും ഗൗതം കൃഷ്ണ അയ്യരാണ്. ചാന്ദിനിയാണ് നായിക.


യൂട്യൂബില്‍ റിലീസായ ആല്‍ബത്തിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1.5 മില്ല്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ഷാരോണ്‍ പോളിന്റെ വരികള്‍ക്ക് സംഗീതം നല്‍കി പാടിയിരിക്കുന്നത് സാമുവല്‍ പോളാണ്. ഹൊറൈസണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ മേഘ നായരാണ് നിർമാണം. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍.പുത്തന്‍പുരക്കൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home