ad
Deshabhimani

''പറയുവാൻ ഇതാദ്യമായ്‌...വരികൾ മായേ..''; ഇഷ്‌കിലെ ആദ്യഗാനം പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 11, 2019, 11:02 AM | 0 min read

കൊച്ചി > ബോബിയായി "കുമ്പളങ്ങി നൈറ്റ്‌സി'ലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷം ഷെയ്ന്‍ നിഗം നായകനാവുന്ന 'ഇഷ്‌ക്' സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. നടൻ പ്രിഥ്വിരാജാണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ഗാനം പുറത്തിറക്കിയത്‌. സിദ്ദ്‌ ശ്രീറാം ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്‌. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 17ന് തീയേറ്ററുകളിലെത്തും. 'നോട്ട് എ ലവ് സ്‌റ്റോറി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.

നേരത്തേ പുറത്തെത്തിയ, ചിത്രത്തിന്റെ ടീസറും 'കുമ്പളങ്ങി'യിലെ കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്‌നിന്റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 'സച്ചി' എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home