വിനീത് ശ്രീനിവാസന്‍ ചിത്രം 'ആന അലറലോടറലിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2017, 04:43 PM | 0 min read

കൊച്ചി >   ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം  ആന അലറലോടലറല്‍ ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. മ്യൂസിക്247നാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.  

ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു  ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍ വച്ച് നടന്നു. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍, അനു സിതാര, തെസ്നി ഖാന്‍, ഗായകരായ സച്ചിന്‍ ബാലു, ശ്രേയ ജയദീപ്, ഗൌരി ലക്ഷ്മി, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് ബാലന്‍, ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ് മേനോന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ് സിബി തോട്ടുപുറം, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍
1. ശേഖരാ
പാടിയത്: വിധു പ്രതാപ് & ശ്രേയ ജയദീപ്
ഗാനരചന: മനു മന്‍ജിത്
സംഗീതം: ഷാന്‍  റഹ്മാന

2. സുന്നത്ത് കല്യാണം
പാടിയത്: മിഥുന്‍ ജയരാജ് & ഗൌരി ലക്ഷ്മി
ഗാനരചന: വിനീത് ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്മാന്‍

3. നീയും ഞാനും
പാടിയത്: സച്ചിന്‍ ബാലു
ഗാനരചന: വിനീത് ശ്രീനിവാസന്‍
സംഗീതം: ഷാന്‍ റഹ്മാന്‍

4. സ്തോത്രം
പാടിയത്: ബിജു ജെയിംസ്
ഗാനരചന: മനു മന്‍ജിത്
സംഗീതം: ഷാന്‍ റഹ്മാന്‍

5. ശാന്തി
പാടിയത്: വിനീത് ശ്രീനിവാസന്‍
ഗാനരചന: മനു മന്‍ജിത്
സംഗീതം: ഷാന്‍ റഹ്മാന്‍

പാട്ടുകള്‍ കേള്‍ക്കാന്‍:

ശരത് ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാന്‍, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഛായാഗ്രഹണം ദീപു എസ് ഉണ്ണിയും  ചിത്രസംയോജനം മനോജുമാണ്  നിര്‍വഹിച്ചിരിക്കുന്നു. പോയട്രി ഫിലിം ഹൌസിന്റെ  ബാനറില്‍ സിബി തോട്ടുപുറം,  നേവീസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

 



deshabhimani section

Related News

View More
0 comments
Sort by

Home