ad
Deshabhimani

പ്രതികാരവുമായി വീണ്ടും വരദനുണ്ണി: ഇന്ദ്രജിത്തിൻ്റെ 'നായകൻ' റീ റിലീസിന്

Nayakan movie.jpg
വെബ് ഡെസ്ക്

Published on Mar 20, 2026, 03:16 PM | 1 min read

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥമാക്കി സംവിധാനം ചെയ്ത 'നായകൻ' റീ റിലീസിന് ഒരുങ്ങുന്നു. 2010-ൽ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തിൽ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു.


റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു.


ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഇല്ലുമിനാറ്റോ ഫിലിംസിൻ്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്. പി എസ് റഫീക്കാണ് രചന. മനോജ് പരമഹംസയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.‌ എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ്, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ- ഹൈ സ്റ്റുഡിയോസ്, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home