ad
Deshabhimani

'കറുപ്പി'ല്‍ ചിമ്പു പാടിയ ഗാനമുണ്ടാകില്ല; ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കി സംവിധായകന്‍

karupp film

'കറുപ്പ്'

വെബ് ഡെസ്ക്

Published on Apr 21, 2026, 05:33 PM | 1 min read

ചെന്നൈ: സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' മെയ് 14ന് തിയേറ്ററുകളിലെത്തും. സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. അതിനിടെയാണ് ചിത്രത്തിലെ പാട്ടുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.


സുധീർ ശ്രീനിവാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ ജെ ബാലാജി പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'നാങ്ക നാല് പേര്' എന്ന ​ഗാനം ചിത്രത്തിലുണ്ടാകില്ലെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. സിലമ്പരസൻ, അസല്‍ കോളാർ, സായി അഭ്യങ്കർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ, അക്കാരണത്താലല്ല ​ഗാനം ഒഴിവാക്കുന്നതെന്ന് ആർ ജെ ബാലാജി പറഞ്ഞു. ​സിനിമയുമായി പാട്ട് ഒത്തുപോയില്ലെന്ന കാരണത്താലാണ് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.


രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. സായി അഭ്യങ്കറാണ് ചിത്രത്തിന്റെ സം​ഗീതം. ഡ്രീം വാര്യർ പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിർ ചേർന്നാണ് 'കറുപ്പ്' നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരവേന്ദ്രരാജ് ഭാസ്കരൻ, രചന - അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി എസ് ഗോപി കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ, ഛായാഗ്രഹണം - ജി.കെ. വിഷ്ണു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, എഡിറ്റർ - ആർ കലൈവാണൻ, സംഘടനം - വിക്രം മോർ, നൃത്തസംവിധാനം - ഷോബി, സാന്റി, അനുഷ വിശ്വനാഥൻ, ഗാനരചന - പാ വിജയ്, വിവേക്, വിഷ്ണു എടവൻ, അസൽ കോളാർ, ആദേഷ് കൃഷ്ണ, സെംവി, അരുൺ ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - പെരുമാൾ സെൽവം, മേക്കപ്പ് - വിനോദ് സുകുമാരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home