ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം 'പൊങ്കാല' റിലീസ് തീയതി പുറത്തുവിട്ട് ടീം

ponkala
വെബ് ഡെസ്ക്

Published on Nov 03, 2025, 10:32 AM | 1 min read

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം "പൊങ്കാല" ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത് ഗ്രേസ് ഫിലിം കമ്പനിയാണ്. ഇവരുടെ ആദ്യ റിലീസ് ചിത്രം കൂടിയാണ് പൊങ്കാല. കേരളത്തിൽ മാത്രം 100 തീയറ്ററുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.


ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്,മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


ശ്രീനാഥ് ഭാസി പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.


എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമിക്കുന്നത്. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്.


2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം.

ഛായാഗ്രഹണം: ജാക്സൺ, എഡിറ്റർ: അജാസ് പുക്കാടൻ.സംഗീതം: രഞ്ജിൻ രാജ്. മേക്കപ്പ്: അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ: സൂര്യാ ശേഖർ, ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ: സെവൻ ആർട്സ് മോഹൻ. ഫൈ:റ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി: വിജയ റാണി. പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻസ്: അർജുൻ ജിബി.



deshabhimani section

Related News

View More
0 comments
Sort by

Home