കുറിപ്പുമായി ആമിർ ഖാൻ പ്രൊഡക്‌ഷൻ
സിനിമക്കെതിരെ പറഞ്ഞിട്ടില്ല, എല്ലാ വർക്കിനോടും ബഹുമാനം മാത്രം; ആമിർ ഖാൻ ഇതുവരെ കൂലി കണ്ടിട്ടുമില്ല

മുംബൈ: ആമിർ ഖാൻ കൂലിയെക്കുറിച്ച് എവിടെയും മോശമായ പരാമർശവും നടത്തിയിട്ടില്ലെന്ന് നടന്റെ ടീം രംഗത്ത്. ‘കൂലി’ സിനിമയെ വിമർശിച്ച് ആമിർ ഖാൻ എന്ന തരത്തിൽ പ്രചരിക്കുന്ന അഭിമുഖം വ്യാജമാണ്. അദ്ദേഹം എല്ലാ വർക്കിനോടും ആദരവും ബഹുമാനവും പുലർത്തുന്നയാളാണ്–ആമിർ ഖാൻ പ്രൊഡക്‌ഷൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്‌തമാക്കി.
കൂലിയിലെ ആമിറിന്റെ കഥാപാത്രത്തിനെതിരെ ട്രോളുകൾ പ്രചരിച്ചിരുന്നു. ലോകേഷും ആമിർ ഖാനും ഒന്നിക്കുന്ന പുതിയ സിനിമ മാറ്റിവച്ചെന്നും വാർത്തകൾ വന്നു. അതിനിടെയാണ് ആമിർ ഖാൻ ‘കൂലി’യെ തള്ളിപ്പറഞ്ഞുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്.
യഥാർഥത്തിൽ ആമിർ ഖാൻ ഇതുവരെയും ‘കൂലി’ കണ്ടിട്ടില്ല. ചിത്രം കാണുമ്പോൾ ലോകേഷിന്റെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചിക്കുന്നു.എന്നാൽ അത് ഇതുവരെ സംഭവിച്ചിട്ടില്ല. കൂലിയുടെ ഗംഭീര വിജയം, ഉൾപ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തിന് തെളിവാണ്. അതിനാൽ തന്നെ ഈ അഭിമുഖവും അതുമായി ബന്ധപ്പെട്ട വാർത്തകളും വ്യാജമാണ്–ടീം വിശദമാക്കി.









0 comments