'ഓണമൊക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വരൂ സാർ' ; ഫേസ്ബുക്കിൽ അമിതാഭ് ബച്ചന് ട്രോൾ

ന്യൂഡൽഹി : ഓണാശംസകൾ നേർന്നതിന് ഒരാളെ കളിയാക്കമോ; അങ്ങനെയുമാകാമെന്നാണ് അമിതാഭ് ബച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പറയുന്നത്. വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോയുമായി ഓണാശംസകൾ നേർന്ന താരത്തോട് 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വരൂ സാർ' എന്ന് പറഞ്ഞ് ട്രോളുകയാണ് മലയാളികൾ. ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയതാണേൽ, പോയിട്ട് ദീപാവലിക്ക് വാ എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.'
ഇതിനിടയിലും തിരിച്ച് ആശംസ നേരുകയും ആരോഗ്യ പ്രതിസന്ധി നേരിടുന്ന സീനിയർ താരത്തോട് കുശലാന്വേഷണം നടത്തുന്നുകയും ചെയ്യുന്നുണ്ട് ആരാധകർ.








0 comments