‘രേഖാചിത്ര’ത്തില്‍ മമ്മൂട്ടിയായി എത്തിയത് ആരായിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ

കൊച്ചി : 2025ലെ ഹിറ്റ് സിനിമയായ രേഖാചിത്രത്തിലെ യഥാർഥ 'മമ്മൂട്ടി ചേട്ടനെ' പരിചയപ്പെടുത്തി സംവിധായകൻ ജോഫിൻ ടി ചാക്കോ. ട്വിങ്കിൾ സൂര്യയാണ് മമ്മൂട്ടിയെ സ്ക്രീനിൽ എത്തിക്കാൻ സാഹയിച്ചത്. മമ്മൂട്ടിയോടുള്ള രൂപസാദൃശ്യത്തെ തുടർന്ന് നേരത്തെ തന്നെ ശ്രദ്ധ നേടിയ ട്വിങ്കിൾ, മമ്മൂട്ടിയുടെ ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വീഡിയോ ചെയ്യാറുണ്ട്.
ട്വിങ്കിൾ സൂര്യയും മമ്മൂട്ടിയുടെ ചലനങ്ങൾ പരിശീലിപ്പിച്ചെടുത്ത അരുൺ പെരുമ്പയും എഐ ടീമുമാണ് ഈ രംഗങ്ങൾ സാധ്യമാക്കിയതെന്ന് ജോഫിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആൻഡ്രുവും ദി മൈൻഡ്‍സ്റ്റീൻ ടീമും ചേർന്നാണെന്നും എല്ലാവർക്കും നന്ദി അറിയിക്കുെന്നും ജോഫിൻ പറഞ്ഞു.
'തനിക്ക് അവസരം തന്ന സംവിധായകന് നന്ദിയറിയിച്ച് ട്വിങ്കിൾ സൂര്യയും രംഗത്തെത്തി. രേഖചിത്രം... സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകും. എനിക്കായി കരുതി വെച്ചത് ഇതാണ്. എന്റെ രേഖചിത്രം തെളിയിച്ച സിനിമ... ഡയറക്ടർ ജോഫിൻ ടി ചാക്കോ, അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... ഒന്നുമല്ലാതിരുന്ന എന്നെ ഒരു സിനിമ നാടനാക്കിയതിനു... അരുൺ പെരുമ്പ... എന്റെ സുഹൃത്ത് എന്നതിലുപരി ഈ വേഷം ഇത്ര മനോഹരമാക്കാൻ അദ്ദേഹം എനിക്കു തന്ന ട്രെയിനിംഗ് അതാണ് മമ്മൂട്ടി ചേട്ടനെ ഇത്ര മനോഹരമാക്കിയത്... ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ഈ നിമിഷം നന്ദി അറിയിക്കുന്നു.... ആസിഫ് ഇക്കയുടെ 202 ലെ ആദ്യ സൂപ്പർ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. എല്ലാത്തിനുമുപരി മമ്മൂട്ടി സർ...അദ്ദേഹം യസ് പറഞ്ഞിരുന്നില്ല എങ്കിൽ ഇങ്ങനൊരു വേഷമോ സിനിമായോ ഉണ്ടാകില്ലാരുന്നു നമ്മുടെ എല്ലാം എല്ലാമായ മമ്മുട്ടിച്ചേട്ടന്...മമ്മൂട്ടി സറിനു ഒരായിരം നന്ദി....'- ട്വിങ്കിൾ കുറിച്ചു.








0 comments