ad
Deshabhimani

ഹോളിവുഡ് ചിത്രം 'റീസെറ്റിൽ' പ്രിയങ്ക ചോപ്രയും ഒർലാൻഡോ ബ്ലൂമും

priyanka orlando
വെബ് ഡെസ്ക്

Published on May 07, 2026, 02:16 PM | 1 min read

ലോസ് ഏഞ്ചൽസ്: പ്രിയങ്ക ചോപ്ര കേന്ദ്രകഥാപാത്രമാകുന്ന പുതിയ ഹോളിവുഡ് ചിത്രം 'റീസെറ്റ്' (Reset) പ്രഖ്യാപിച്ചു. പ്രശസ്ത താരം ഒർലാൻഡോ ബ്ലൂമാണ് ചിത്രത്തിൽ പ്രിയങ്കയുടെ നായകനായി എത്തുന്നത്. എമ്മി അവാർഡ് ജേതാവായ മാറ്റ് സ്മക്ലർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്.


പ്രിയങ്ക ചോപ്രയുടെ തന്നെ നിർമ്മാണ കമ്പനിയായ പർപ്പിൾ പെബിൾ പിക്ചേഴ്സും ഒർലാൻഡോ ബ്ലൂമിന്റെ അമേസിംഗ് ഔളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാൻ ചലച്ചിത്ര മേളയിലെ മാർക്കറ്റിൽ ചിത്രം പ്രദർശിപ്പിക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. ജോർദാൻ റൗളിൻസ് ആണ് തിരക്കഥയൊരുക്കുന്നത്.


അടുത്തിടെ പുറത്തിറങ്ങിയ 'സിറ്റാഡൽ' രണ്ടാം സീസണിനും 'ദി ബ്ലഫ്' എന്ന സിനിമയ്ക്കും ശേഷം പ്രിയങ്കയുടെ മറ്റൊരു വലിയ ഹോളിവുഡ് പ്രോജക്റ്റാണിത്. ഇതിന് പുറമെ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'വാരാണസി' എന്ന ചിത്രത്തിലൂടെ പത്ത് വർഷത്തിന് ശേഷം പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്കും തിരിച്ചെത്തുന്നുണ്ട്. മഹേഷ് ബാബുവും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം 2027-ലാണ് പുറത്തിറങ്ങുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home