സസ്പെൻസ് നിറച്ച് 'ബേബി ഗേൾ' ട്രെയിലർ; റിലീസ് ജനുവരി 23ന്
നിവിൻ പോളി നായകനായ 'ബേബി ഗേൾ' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ജനുവരി 23നാണ് റിലീസ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന "ബേബി ഗേൾ" അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു.
ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്,നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ഷാജു ശ്രീധർ, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജിത്ത് കുമാരനാണ്.










0 comments