നിവിൻ പോളി-നയൻ‌താര ടീം വീണ്ടും; പുതുവത്സരാശംസകളുമായി ‘ഡിയർ സ്റ്റുഡന്റസ്’ ടീം

Dear Students Movie
വെബ് ഡെസ്ക്

Published on Jan 02, 2025, 08:16 PM | 1 min read

കൊച്ചി > 2019ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് നിവിൻ പോളിയും നയൻ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഇവർ വീണ്ടും മലയാളത്തിൽ ഒന്നിക്കുകയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയർ സ്റ്റുഡന്റസ്’ എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തൻ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് പുതുവത്സരാശംസകളുമായി എത്തിയിരിക്കുകയാണ് ഡിയർ സ്റ്റുഡന്റസ് ടീം.


വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങൾ നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്‌.ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home