ad
Deshabhimani

പുത്തൻ സ്റ്റൈലിൽ നസ്ലിൻ; മോളിവുഡ് ടൈംസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

mollywood times
വെബ് ഡെസ്ക്

Published on Jan 03, 2026, 11:14 AM | 1 min read

കൊച്ചി: നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.


സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രമായതിനാൽ നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം മലയാള സിനിമയിലെ നിരവധി പേരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, സൗണ്ട് ഡിസൈൻ- മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, വസ്ത്രാലങ്കാരം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ:സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ:ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ:രാജേഷ് അടൂർ, കളറിസ്റ്റ്:ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്:ജോബിൻ ജോസഫ്, പിആർഒ എ എസ് ദിനേശ് , സ്റ്റിൽസ്:ബോയക്, ഡിസൈൻസ്:യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home