ചോര ചിന്തിയ ആ സീനുകൾക്ക് പിന്നിൽ; ‘മാർക്കോ’ വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡീയോ പുറത്ത്

കൊച്ചി: ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യുടെ വിഎഫ്എക്സ് ബ്രേക്ക് ഡൗൺ വീഡിയോ പുറത്ത്. തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലെത്തിയ സിനിമയുടെ മോസ്റ്റ് വയലന്റ് സീനുകളിലെ രണ്ട് മിനുട്ട് 54 സെക്കൻഡ് ദൈർഘ്യമുള്ള വിഎഫ്എക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം വാലന്റൈൻസ് ഡേയിൽ ഒടിടിയിലും റിലീസായി.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസായത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന വിശേഷണം നേടിയ ‘മാർക്കോ’യ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമുണ്ടായി ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്‌സ്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.









0 comments