ad
Deshabhimani

ഇടുക്കിയുടെ മനോഹാരിതയിൽ പേടിപ്പിക്കാനായി 'കൂടോത്രം'; ഫെബ്രുവരി 12 മുതൽ തിയറ്ററുകളിൽ

koodothram movie
വെബ് ഡെസ്ക്

Published on Jan 31, 2026, 05:40 PM | 1 min read

​ഇടുക്കിയുടെ മനോഹാരിതയും നിഗൂഢതകളും പ്രമേയമാക്കി ഒരുങ്ങുന്ന ഫാമിലി ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം 'കൂടോത്രം'റിലീസിനൊരുങ്ങുന്നു. നടനും നിർമാതാവുമായ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.


മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. മഞ്ജു വാര്യർ, ഛായാഗ്രാഹകരായ ജോമോൻ ടി ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി. കൂടാതെ സിനിമയുടെ ട്രെയ്‌ലറും യൂട്യൂബിൽ ട്രെൻഡിംഗിലാണ്.


​നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന്തോഷ് ഇടുക്കിയാണ് തിരക്കഥ. ​സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെജി ജോർജ് കൊന്നത്തറയിൽ ആണ്. ​ ​ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, ശ്രീനാഥ് മകന്തി, ​അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു, ​ശ്രീജിത്ത് രവി, സുധി കോപ്പ, സുനിൽ സുഖദ, കോട്ടയം രമേഷ്, മനോഹരി ജോയ്, വീണ നായർ, ചിത്ര നായർ, ഷൈനി സാറ, ​ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോൺ, സണ്ണി പി എൻ ​വേദ് ലക്ഷ്മി , ഫുക്രു, ​ജോബിൻ ദാസ് , ടോം സ്കോട്ട്, സാജു കൊടിയൻ, അംജിത് മൂസ തുടങ്ങിയവർ ചിത്രത്തിലുണ്ട്.


​ഗോപി സുന്ദറാണ് സംഗീത സംവിധാനം. ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും ഗ്രെയ്‌സൺ എ സി എ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഫിനിക്സ് പ്രഭുവാണ് ആക്ഷൻ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home