Deshabhimani

ട്രംപിന്റെ വിശ്വസ്തനായ വിവേക് രാമസ്വാമിയും തോറ്റു; ഒഹിയോ ​ഗവർണറായി ആമി ആക്ടൺ

Amy Acton

ആമി ആക്ടൺ (Photo: Capital Journal), വിവേക് രാമസ്വാമി (Photo: NDTV)

വെബ് ഡെസ്ക്

Published on Nov 04, 2026, 11:01 AM | 1 min read

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഒഹിയോ ​ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിച്ച ട്രംപിന്റെ വിശ്വസ്തനും തോറ്റു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആമി ആക്ടൺ വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയെ തറപറ്റിച്ചാണ് ആമി ആക്ടൺ ഒഹിയോ ​ഗവർണർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ട്രംപിന്റെ പിന്തുണയോടെയായിരുന്നു വിവേക് രാമസ്വാമി മത്സരരം​ഗത്തിറങ്ങിയത്.


നീണ്ട 20 വർഷത്തിനുശേഷമാണ് ഒഹിയോ ​ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടി വിജയം നേടുന്നത്. സാമ്പത്തിക വെല്ലുവിളികളെയും വിദ്വേഷ പ്രചരണങ്ങളെയും മറികടന്നായിരുന്നു ആമിയുടെ ചരിത്ര വിജയം. ഒഹിയോയിലെ ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയെന്ന നേട്ടവും ആമി ആക്ടണിനു സ്വന്തം. കൊവിഡ് മഹാമാരിക്കാലത്ത് ഒഹിയോ ആരോ​ഗ്യവകുപ്പ് ഡയറക്ടർ കൂടിയായിരുന്ന ആമി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രാധാന്യം നൽകിയിരുന്നത് ജീവിതച്ചെലവ് കുറയ്ക്കുക, ആരോഗ്യപരിരക്ഷ കൂടുതൽ ജനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങൾക്കാണ്.


തൊഴിലാളികളുടെയും ഇടത്തരം വരുമാനക്കാരുടെയും പിന്തുണ നേടാൻ സ്വന്തം ജീവിതാനുഭവങ്ങളും അവർ ഉയർത്തിപിടിച്ചിരുന്നു. ഒഹായോ സ്വദേശിയായ ആമി ആക്ടണിന്റെ കുട്ടിക്കാലം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. വീടില്ലാതെ കഴിയേണ്ടിവന്ന ശൈത്യകാലത്ത് കൂടാരത്തിൽ താമസിച്ചിരുന്നതുമെല്ലാം പ്രചാരണത്തിൽ സ്വീകാര്യത നേടിയിരുന്നു. ഒഹിയോയിൽ വർഷങ്ങളായി തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് നേരിട്ട ഡെമോക്രാറ്റിക് പാർടിക്കായി ചരിത്ര വിജയമാണ് ആമി ആക്ടൺ നേടിയത്. ഇതൊരു മാറ്റത്തിന്റെ തുടക്കം കൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home