Deshabhimani

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈനികൻ മരിച്ചു

soldier died
വെബ് ഡെസ്ക്

Published on Nov 04, 2026, 11:37 AM | 1 min read

കാഞ്ഞങ്ങാട്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ സൈനികൻ മരിച്ചു. ബല്ല അത്തിക്കോത്ത് എ സി നഗറിലെ കെ ഷിജിൻ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഷിജിനെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. പഞ്ചാബിലായിരുന്നു ജോലി. അവധിയിൽ നാട്ടിലെത്തിയതായിരുന്നു. ഭാര്യ : ബി ആർ വൈഷ്‌മ്യ (അധ്യാപിക), മകൻ: ലിയോ ഷിജിൻ.മൃതദേഹം അത്തിക്കോത്ത് എം ജി എൽ സി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home