കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

പാനൂർ: കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനുമായിരുന്ന കെ കെ രാജീവന്റെ സ്മരണയ്ക്കായി കെ കെ രാജീവൻ കലാ സാംസ്കാരികവേദി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.
പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. 2025 നവംബർ ഒന്നിനും 2026 ഒക്ടോബർ 31നുമിടയിൽ മലയാളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തയ്ക്കാണ് പുരസ്ക്കാരം.
വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ 2 കോപ്പി, ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം, ബയോഡാറ്റ സഹിതം നവംബർ 18ന് മുമ്പായി സെക്രട്ടറി, കെ കെ രാജീവൻ കലാ സാംസ്കാരിക വേദി രാജു മാസ്റ്റർ മന്ദിരം, പാനൂർ 670692 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9961373770








0 comments